വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം; തലശ്ശേരിയില്‍ രണ്ടുപേര്‍ പിടിയില്‍
Published : 1st October 2016 | Posted By: SMR
തലശ്ശേരി: സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിവിധ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്ത സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി കടല്‍ പാലത്തിനു സമീപം പിയര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പാരലല്‍ കോളജ് ഉടമ പിണറായി പാറപ്രം സ്വദേശി വടക്കയില്‍ അജയന്(45), മാനേജിങ് പാര്‍ട്ട്ണര്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഹില്‍വ്യൂവിലെ ടിന്റു പി ഷാജി(36) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ഏറെക്കാലമായി ഇവര്‍ വിദ്യാര്‍ഥികളില്‍ നിന്നു വന്‍ തുക ഫീസായി വാങ്ങി വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിവരികയായിരുന്നു. പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തലശ്ശേരി സിഐ പ്രദീപ് കണ്ണിപ്പൊയിലും സംഘവും ഇരുവരെയും പിടികൂടിയത്.
ഇതിനു പിന്നാലെ രഹസ്യകേന്ദ്രത്തില്‍ പരിശോധനയില്‍ നിരവധി വ്യാജസര്‍ട്ടിഫിക്കറ്റുകളും വിവിധ സര്‍വകലാശാലകളുടെ ലോഗോയും സീലും പിടിച്ചെടുത്തു. 1993 മുതല്‍ കോളജ് പ്രവര്‍ത്തിക്കുന്നുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.