വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: മൂന്നാം പ്രതിയും പിടിയില്‍
Published : 28th August 2016 | Posted By: SMR
മഞ്ചേരി: പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി നിര്‍മിച്ചു നല്കിയ കേസിലെ മൂന്നാം പ്രതിയെ മഞ്ചേരി സിഐ കെ എം ബിജു, എസ്ഐ എസ് ബി കൈലാസ് നാഥ് എന്നിവര്‍ അറസ്റ്റ് ചെയ്തു.
പൂക്കോട്ടൂര്‍ വെള്ളൂര്‍ പാലേങ്കര സൈനുദ്ദീന്‍ (28)നെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പൂക്കോട്ടൂര്‍ വെള്ളൂര്‍ തടപ്പറമ്പ് റോഡില്‍ ചക്കിങ്ങല്‍തൊടി അലവി (48), പയ്യനാട് നെല്ലിക്കുത്ത് കടവണ്ടി മുഹമ്മദ് ആസിഫ് (22) എന്നിവരെ ഇക്കഴിഞ്ഞ 20ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ജനന സര്‍ട്ടിഫിക്കറ്റില്ലാത്ത മുഹമ്മദ് ആസിഫിന് പാസ്പോര്‍ട്ട് ആവശ്യത്തിനായി അലവി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കുകയായിരുന്നു.
അറവങ്കരയിലെ പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ കംപ്യൂട്ടര്‍ സ്ഥാപനം നടത്തി വരികയായിരുന്ന സൈനുദ്ദീന്റെ സഹായത്തോടെയാണ് വ്യാജ സ ര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചത്. സ്ഥാപനത്തിലെ കംപ്യൂട്ടറും മറ്റും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
പാസ്പോര്‍ട്ട് വെരിഫിക്കേഷന് ചെയ്ത മഞ്ചേരി പോ ലിസ് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. അന്വേഷണ സംഘത്തില്‍ പോലിസുകാരായ ശ്രീരാമന്, ജിറ്റ്സ്, സന്ദീപ്, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷ ന് ടീം അംഗങ്ങളായ ഉണ്ണികൃഷ്ണന് മാരാത്ത്, ടി ശ്രീകുമാര്‍, പി സഞ്ജീവ് എന്നിവരുമുണ്ടായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.