|    Jan 24 Tue, 2017 5:01 pm
FLASH NEWS

വ്യാജ സര്‍ട്ടിഫിക്കറ്റുകളും സീലുകളും: രണ്ടുപേര്‍ പിടിയില്‍

Published : 12th July 2016 | Posted By: SMR

കൊച്ചി: നഗരത്തിലെ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകളും വ്യാജ ഇസിഎന്‍ആര്‍ സീലുകളും വിതരണം ചെയ്തുവന്നിരുന്ന രണ്ടുപേരെ കൊച്ചി സിറ്റി ഷാഡോ പോലിസ് പിടികൂടി. മലപ്പുറം സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ (45), നായരമ്പലം സ്വദേശിയും കരിങ്ങാച്ചിറ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്എസ് ട്രാവല്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ എം ഡി സന്താഷ് (45) എന്നിവരാണ് പിടിയിലായത്.
നിരവധി പാസ്‌പോര്‍ട്ടുകളും വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഇവരില്‍ നിന്നു പിടിച്ചെടുത്തു. എടവണ്ണപ്പാറ സ്വദേശിയായ ഒരാളുടെ സഹായത്തോടെയാണ് വ്യാജ രേഖകള്‍ നിര്‍മിച്ചിരുന്നതെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയതായും പോലിസ് പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി വാട്ട്‌സ്അപ്പ് സന്ദേശങ്ങള്‍ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ചിട്ടുണ്ടെന്നും മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറ—ഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് അബ്ദുല്‍ഗഫൂറിനെതിരേ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മൂന്നോളം കേസുകള്‍ നിലവിലുള്ളതായും പോലിസ് പറയുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ ജി ബാബുകുമാര്‍ റെയ്ഡിനു നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക