|    May 25 Thu, 2017 8:55 am
Home   >  Pravasi  >  Gulf  >  

വ്യാജ സര്‍ട്ടിഫിക്കറ്റ്: സിവില്‍ എന്‍ജിനീയര്‍ക്ക് ഒരു വര്‍ഷം തടവ്

Published : 13th October 2016 | Posted By: SMR

ദോഹ: വ്യാജ യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് കൈവശം വച്ച സിവില്‍ എന്‍ജിനീയറെ ഒരു വര്‍ഷത്തെ തടവിനും ശിക്ഷാ കാലാവധിക്കു ശേഷം നാടുകടത്താനും ക്രിമിനല്‍ കോടതി ഉത്തരവിട്ടു. രാജ്യത്തെ പ്രമുഖ നിര്‍മാണ കമ്പനിയില്‍ ജോലി നേടിയ എന്‍ജിനീയര്‍ വന്‍നഷ്ടമുണ്ടാക്കിയതായ പരാതിയെത്തുടര്‍ന്നാണ് കമ്പനി പ്രൊജക്ട് കൈകാര്യം ചെയ്തിരു ന്ന ഇയാള്‍ക്കെതിരേ  നടപടി.
വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ജോലി നേടുന്നതിനു അതുപയോഗിക്കുകയും ചെയ്തുവെന്ന കുറ്റം ചാര്‍ത്തിയാണ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയെ കോടതിക്കു മുമ്പാകെ ഹാജരാക്കിയത്. ശിക്ഷാ നിയമത്തിലെ 204, 2, 4, 205, 206, 210, 211 വകുപ്പുകളാണ് പ്രതിയില്‍ ചുമത്തിയത്. സിവില്‍ എന്‍ജിനീയര്‍ക്കെതിരെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വിഭാഗത്തിലായിരുന്നു കമ്പനി അധികൃതര്‍ പരാതി നല്‍കിയത്. എന്‍ജിനീയറുടെ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചായിരുന്നു പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day