|    Jan 21 Sat, 2017 10:03 am
FLASH NEWS

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം; അന്വേഷണ സംഘത്തിലുള്ളവര്‍ കേസ് അട്ടിമറിച്ചേക്കുമെന്ന് ആശങ്ക

Published : 5th October 2016 | Posted By: Abbasali tf

തലശ്ശേരി: തലശ്ശേരി സ്‌റ്റേഷനില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി സര്‍വീസില്‍ തുടരുന്ന ചിലര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണത്തിലെ അന്വേഷണത്തിലും പങ്കാളികളായത് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇടയാക്കുമെന്ന് സേനയില്‍ തന്നെ ആശങ്ക. അന്വേഷണത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണ കാലയളവ് ഒഴിവാക്കപ്പെടുമെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി ഒരേ സ്റ്റഷനില്‍ തുടരുന്നവരാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടന്നതാണ് വിമര്‍ശനത്തിനിടയാക്കുന്നത്. പോലിസ് മാന്യുല്‍ പ്രകാരം ഒരു സ്റ്റേഷനില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ പാടില്ലെന്നിരിക്കെ ജില്ലയിലെ സുപ്രധാന പോലിസ് സ്റ്റേഷനുകളില്‍ പത്തുവര്‍ഷത്തോളമായി നിരവധി പേര്‍ ഡ്യൂട്ടിയില്‍ തുടരുന്നുണ്ട്. ഇതിനെതിരേ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചിലരെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സ്ഥലം മാറിയവര്‍ ചിലപ്പോള്‍ ലീവെടുത്തും മറ്റ് ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചും തിരിച്ച് പഴയ ലാവണത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരെ വഴിതെറ്റിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ടെന്നും വിമര്‍ശനമുണ്ട്. പ്രമാദ കേസുകള്‍ അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ കീഴ്‌മേല്‍ മറിയുന്നത് പതിവാകുന്നത് ഇത്തരക്കാരുടെ താല്‍പര്യങ്ങളുടെ ഫലമാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പോലും സാധ്യമാവാത്ത സ്വാശ്രയ മെഡിക്കല്‍, എന്‍ജിനീയറിങ്, മറ്റ് പ്രഫഷനല്‍ ബിരുദങ്ങള്‍ക്ക് സേനയിലെ ചില പോലീസുകാരുടെ മക്കളെ പഠിപ്പിക്കുന്നതിനും മറ്റും പണം കണ്ടെത്തുന്നത് ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെയാണെന്നും ചിലര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥരെക്കാള്‍ കുറഞ്ഞ ശമ്പളം വാങ്ങി സേനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പണം സ്വരൂപിക്കുന്നത് വകുപ്പ്തല അന്വേഷണം നടത്തണമെന്ന് പലരും പലതവണ ആവശ്യപ്പെട്ടിട്ടും അവയൊന്നും നടപ്പിലായിട്ടില്ല. വ്യാജ സര്‍ട്ടിഫിക്ക്‌റ് നിര്‍മാണം അന്വേഷണ സംഘത്തില്‍ പത്തുവര്‍ഷത്തിലധികം തലശ്ശേരിയില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഉണ്ട്. ഇതുകേസിനെ പ്രതികൂലമാക്കുമെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക