|    Jul 23 Mon, 2018 4:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യാജ സമാജ്‌വാദികളെ സൂക്ഷിക്കണമെന്ന് അഖിലേഷ്

Published : 24th September 2017 | Posted By: fsq

 

ലഖ്‌നോ: വ്യാജ സമാജ്‌വാദികളെ കരുതിയിരിക്കണമെന്ന് അണികളോട് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഉപദേശം. അടുത്ത അഞ്ച് വര്‍ഷത്തേക്കു പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നരേഷ് ഉത്തമിനെ വീണ്ടും തിരഞ്ഞെടുക്കുന്നതിനു ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അഖിലേഷ്. യഥാര്‍ഥ പ്രവര്‍ത്തകരെന്ന തരത്തില്‍ എത്തുന്ന വ്യാജ സമാജ്‌വാദികളെ നാം കരുതിയിരിക്കണം. പാര്‍ട്ടിയുടെ വളര്‍ച്ച തടയാന്‍ അവര്‍ പലതവണ ശ്രമിച്ചു. ഒരുതവണ അവര്‍ വിജയം കണ്ടു. അതിനാല്‍ തന്നെ നമുക്ക് ഭരണം നഷ്ടവുമായി. എന്നാല്‍ ഈ അനുഭവം നമ്മുടെ കണ്ണുതുറപ്പിച്ചു. ഇനി അതാവര്‍ത്തിച്ചുകൂടാ- അഖിലേഷ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അഖിലേഷിനെതിരേ രംഗത്തുവന്ന അമ്മാവന്‍ ശിവപാലിനെ ഉദ്ദേശിച്ചായിരുന്നു അഖിലേഷിന്റെ പരാമര്‍ശം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss