|    Oct 17 Wed, 2018 6:14 am
FLASH NEWS

വ്യാജ വൈദ്യമുക്ത കേരളം’ആരോഗ്യ ദൗത്യമായി ഏറ്റെടുക്കണം :ആയുര്‍വേദ ഡോക്ടര്‍മാര്‍

Published : 24th September 2017 | Posted By: fsq

 

കോഴിക്കോട്: മാലിന്യമുക്ത കേരളം എന്നപോലെ വ്യാജ വൈദ്യമുക്തമായ കേരളം എന്നത് ഒരു പുതിയ ആരോഗ്യ ദൗത്യമായി സമൂഹം ഏറ്റെടുക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വ്യാജ ചികില്‍സ ആപല്‍കരമായ രീതിയില്‍ കേരളത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. പ്രധാന വിഹാരരംഗം ആയുര്‍വേദ മേഖലയുമാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 26ന് വ്യാജ വൈദ്യവിരുദ്ധ ദിനമായി ആചരിക്കും. രാവിലെ 11ന് കലക്ട്രേറ്റില്‍ ധര്‍ണ നടത്തും.ജില്ലാ കലക്ട്രറുടെ കീഴില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പോലിസ് മേധാവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അംഗീകൃത വൈദ്യ സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങിയ ആന്റി ക്യുക്കറി സെല്‍ രൂപീകരിച്ച് വ്യാജ ചികില്‍സയ്‌ക്കെതിരേ നടപടികള്‍ സ്വീകരിക്കുക തുടങ്ങി ഒമ്പത് നിര്‍ദേശങ്ങളുമായാണ് ധര്‍ണ നടത്തുന്നത്.ഡോക്ടര്‍മാരായ വി ജി ഉദയകുമാര്‍, മനോജ് കാളൂര്‍, സി ആര്‍ മഹിപാല്‍, കെ വിപിന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss