|    Dec 12 Wed, 2018 9:24 am
FLASH NEWS

വ്യാജ വാറ്റുകേന്ദ്രം തകര്‍ത്തു

Published : 16th September 2018 | Posted By: kasim kzm

നാദാപുരം: വളയം എളമ്പമലയിലെ വന്‍ വ്യാജ വാറ്റു കേന്ദ്രം നാദാപുരം എക്‌സൈസ് സംഘം തകര്‍ത്തു. ചാരായ നിര്‍മാണത്തിനായി തയ്യാറാക്കി സൂക്ഷിച്ച 1300 ലിറ്റര്‍ വാഷും ചാരായം വാറ്റാനുള്ള ഉപകരണങ്ങളും പിടികൂടി. രഹസ്യവിവരം ലഭിച്ചതനുസരിച്ച് ഇന്നലെ വൈകുന്നേരം എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ തറോല്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ഇവിടെ പരിശോധന നടത്തിയത്. രണ്ടു കൂറ്റന്‍ കന്നാസുകളിലും നിലത്ത് കുഴിയുണ്ടാക്കി ടാര്‍ പോളിന്‍ ഷീറ്റ് വിരിച്ച് അതില്‍ നിറച്ച നിലയിലുമാണ് വാഷ് സൂക്ഷിച്ചിരുന്നത്. ചാരായം വാറ്റുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. വ്യാജ ചാരായ നിര്‍മാണത്തിന് കുപ്രസിദ്ധി നേടിയ ഇവിടെ നിന്നും രണ്ടാഴ്ച മുമ്പ് 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചിരുന്നു. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി പി ചന്ദ്രന്‍, എന്‍ കെ ഷിജില്‍ കുമാര്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss