|    Sep 19 Wed, 2018 5:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വ്യാജ വാര്‍ത്ത: ഇന്ത്യന്‍ വംശജന് 44 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

Published : 25th August 2018 | Posted By: kasim kzm

ഒട്ടാവ: തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയ ഇന്ത്യന്‍ വംശജനായ വ്യവസായിക്ക് 44 ലക്ഷം ദിര്‍ഹം (1.2 ദശലക്ഷം ഡോളര്‍) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഇന്തോ-കനേഡിയന്‍ വ്യവസായിയും ഗുജറാത്തിലെ ബുജ് സ്വദേശിയുമായ അല്‍ത്താഫ് നസ്‌റേലിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കാനഡയിലെ സുപ്രിംകോടതി ഉത്തരവിട്ടത്.
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തുകകളിലൊന്നാണ് ഇത്. അല്‍ത്താഫിനെതിരായ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ വൈബ്‌സൈറ്റ് ഡീപ് കാപച്ചര്‍.കോമിന്റെ ഉടമസ്ഥന്‍ പാട്രിക് ബയ്‌റനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഓണ്‍ലൈന്‍ കച്ചവട സ്ഥാപനമായ ഓവര്‍സ്‌റ്റോക്.കോമിന്റെ സിഇഒയുമാണ് പാട്രിക് ബയ്‌റന്‍. 2011ലാണ് അല്‍ത്താഫിനെതിരായ വ്യാജ വാര്‍ത്തകളുടെ പരമ്പര ഡീപ് കാപച്ചര്‍.കോമില്‍ മാര്‍ക് മിച്ചല്‍ എന്നയാള്‍ പ്രസിദ്ധീകരിച്ചത്. അല്‍ഖാഇദയുടെ സാമ്പത്തിക സ്രോതസ്സുകളിലൊരാളായ അല്‍ത്താഫ് മേഖലയില്‍ മയക്കുമരുന്ന്, ആയുധ വ്യാപാരം ചെയ്യുന്ന ആളാണെന്നായിരുന്നു വാര്‍ത്ത. റഷ്യന്‍, ഇറ്റാലിയന്‍ മാഫിയകളുമായും അല്‍ത്താഫിന് ബന്ധമുണ്ടെന്നും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു.
അല്‍ത്താഫിന് 1.2 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നു ബ്രിട്ടിഷ് കൊളംബിയന്‍ സുപ്രിംകോടതി 2016ല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ബയ്‌റന്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് കാനഡ സുപ്രിംകോടതിയുടെ ഉത്തരവ്. കഴിഞ്ഞ ആഴ്ചയാണ് ബയ്‌റന്‍ കാനഡ സുപ്രിംകോടതിയെ സമീപിച്ചത്. ഇതു തള്ളിക്കൊണ്ടാണ് അല്‍ത്താഫിനു നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss