|    Aug 16 Thu, 2018 11:42 am
Home   >  Todays Paper  >  Page 4  >  

വ്യാജ വാര്‍ത്തയ്‌ക്കെതിരേ എസ്ഡിപിഐ പരാതി നല്‍കി

Published : 23rd July 2018 | Posted By: kasim kzm

ആലപ്പുഴ: കഞ്ചാവുമായി പിടിയിലായ യുവാക്കളെ എസ്ഡിപിഐ പ്രവര്‍ത്തകരായി ചിത്രീകരിച്ചു വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരേ എസ്ഡിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി പരാതി നല്‍കി.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളായ ഐ വിറ്റ്‌നസ്, ന്യൂസ്ഗില്‍, ഫേസ് ബുക്ക് ഐഡികളായ ജയാസ് മണ്ണഞ്ചേരി, നിതിന്‍ തോമസ് പുന്നപ്ര, പോരാളി ഷാജി, ശാലിനി സതീഷ്, സലാം പത്തംകുളം, പൊന്നരിവാള്‍ പാലത്തായി എന്നിവര്‍ക്കെതിരേ മണ്ഡലം പ്രസിഡന്റ് കെ റിയാസാണ് മണ്ണഞ്ചേരി പോലിസി ല്‍ പരാതി നല്‍കിയത്.
കഞ്ചാവുമായി അറസ്റ്റിലായവര്‍ക്ക് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ല. എന്നിരിക്കെ സമൂഹത്തില്‍ മാന്യമായി പ്രവര്‍ത്തിക്കുകയും ലഹരി മാഫിയകള്‍ക്കെതിരേ ജനങ്ങളെ നിരന്തരം ബോധവല്‍ക്കരിക്കുകയും കാംപയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുക എന്നതാണു വാര്‍ത്ത പ്രചരിപ്പിച്ചവരുടെ ഉദ്ദേശ്യമെന്നു പരാതിയില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss