|    Jan 23 Tue, 2018 5:37 pm
Home   >  Todays Paper  >  page 9  >  

വ്യാജ വാര്‍ത്തകളുടെ സ്വാധീനശേഷി കുറവെന്ന് സര്‍വേ ഫലം

Published : 10th January 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക് : വ്യാജ വാര്‍ത്തകളുടെ സ്വാധീനശേഷി കുറവെന്നു സര്‍വേ ഫലം. വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ചുള്ള പുതിയ പഠന ഫലങ്ങള്‍ ഈയിടെയാണ് ഗവേഷകര്‍ പ്രസിദ്ധപ്പെടുത്തിയത്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് യുഎസിലുള്ളവര്‍ സന്ദര്‍ശിച്ച വെബ്‌സൈറ്റുകളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം.  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്നവരാണ് വ്യാജ വാര്‍ത്തകള്‍ കൂടുതല്‍ വായിക്കുകയോ കാണുകയോ ചെയ്യുന്നത്. പക്ഷെ അവര്‍ മറ്റു സ്രോതസ്സുകളില്‍ നിന്നു യഥാര്‍ഥ വാര്‍ത്തകള്‍ അറിയുന്നതായും പഠനത്തില്‍ പറയുന്നു. 2525 പേരുടെ ഓണ്‍ലൈന്‍ ഇടപെടലുകളാണ് സര്‍വേയില്‍ പഠനവിധേയമാക്കിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും തിരഞ്ഞെടുപ്പിലെ എതിരാളി ഹിലരി ക്ലിന്റനെയും പിന്തുണച്ചവര്‍ ഇതിലുള്‍പ്പെടുന്നു. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന 289 സൈറ്റുകള്‍ ഗവേഷകര്‍ പരിശോധിച്ചു. ഇതില്‍ 80 ശതമാനവും ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിനാല്‍ കടുത്ത ട്രംപ് അനുകൂലികള്‍ മറ്റുള്ളവരെക്കാള്‍ മൂന്നു മടങ്ങ് വ്യാജ വാര്‍ത്തകള്‍ വായിച്ചതായും സര്‍വേ ഫലം വ്യക്തമാക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day