|    Aug 20 Mon, 2018 2:01 pm
FLASH NEWS

വ്യാജ ലോട്ടറി: റിട്ട. പോലിസുകാരനും കൂട്ടാളിയും പിടിയില്‍

Published : 6th August 2018 | Posted By: kasim kzm

കാളികാവ്: വ്യാജ ലോട്ടറി വി ല്‍പന നടത്തുന്നതിനിടെ റിട്ട. പോലിസുദ്യോഗസ്ഥനും കൂട്ടാളിയും പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു രണ്ടുപേരെ പിടികൂടിയത്. രണ്ടുപേര്‍ക്കെതിരേയും കേസ് ചാര്‍ജ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുന്‍ പോലിസ് ഉദ്യോഗസ്ഥനായ കാളികാവ് കല്ലംകുന്നിലെ വടക്കേക്കര ബാലന്‍ (66), വണ്ടൂര്‍ നടുവത്ത് കാഞ്ഞിരാടി ബാലകൃഷ്ണന്‍ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേരള സംസ്ഥാന ഭാഗ്യക്കുറിക്കു സമാന്തരമായി എഴുത്തു ലോട്ടറികള്‍ വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാളികാവ് എസ്‌ഐ പി ജെ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
റിട്ട. പോലിസ് ഉദ്യോഗസ്ഥ ന്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അധികൃതര്‍ മറച്ചുവയ്്ക്കാന്‍ ശ്രമം നടത്തിയതായി ആരോപണമുണ്ട്. കാളികാവ് മേഖലയില്‍ മൂന്നക്ക എഴുത്ത് ലോട്ടറികള്‍ വ്യാപകമായിട്ടു വര്‍ഷങ്ങളായി.
കേരളാ ഭാഗ്യക്കുറിയുടെ മറവില്‍ സമാന്തര വ്യാജ ലോട്ടറി പ്രവര്‍ത്തിക്കുന്നതിനെതിരേ അധികൃതര്‍ കണ്ണടയ്ക്കുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണു മുന്‍ പോലിസ് ഉദ്യോഗസ്ഥനും മറ്റൊരാളും പിടിയിലാവുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss