|    Jul 22 Sat, 2017 6:10 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ വഞ്ചിതരാവരുത്: നോര്‍ക്ക

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാവരുതെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ഉഷ ടൈറ്റസ് അറിയിച്ചു. കുവൈത്ത് ഓയില്‍ കമ്പനിയിലേക്ക് വന്‍ തുക വാങ്ങി ബംഗളൂരുവിലെ ഒരു സ്വകാര്യ ഏജന്‍സി നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് നടത്തുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്. കുവൈത്തിലെ കമ്പനിയിലേക്ക് 50 നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഡിമാന്റ് കേന്ദ്രസ ര്‍ക്കാര്‍ സംവിധാനമായ ഇ-മൈഗ്രേറ്റ് സിസ്റ്റം വഴി നോര്‍ക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തിയാണ് തിരഞ്ഞെടുപ്പ്.
ഇന്റര്‍വ്യൂവിനു മുമ്പുള്ള നടപടിക്രമങ്ങള്‍ തുടങ്ങുന്നതേയുള്ളു. ഇപ്രകാരം നിയമനം ലഭിക്കുന്നതിന് യാതൊരു സ്വകാര്യ ഏജന്‍സിയുടെയും സഹായം ആവശ്യമില്ല. നിയമപരമല്ലാതെ നിയമനം നേടുന്നവരുടെ അവസരം നോര്‍ക്ക റൂട്ട്‌സ് റദ്ദാക്കും. അനധികൃത റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെയോ സംസ്ഥാന പോലിസ് വിജിലന്‍സ് വിഭാഗത്തെയോ അറിയിക്കണം. നോര്‍ക്ക-റൂട്ട്‌സ് ഫോണ്‍: 0471 2770500.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക