|    Jun 21 Thu, 2018 2:49 am
FLASH NEWS
Home   >  Pravasi   >  

വ്യാജ രേഖ: 2,050 ഹെല്‍ത്ത്സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി

Published : 31st January 2017 | Posted By: fsq

 

ജിദ്ദ: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് കഴിഞ്ഞ വര്‍ഷം 2050 ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി. ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കുന്നതിനു വേണ്ടി സമര്‍പ്പിച്ച അപേക്ഷകളിലാണ് ഇത്രയും എണ്ണം വ്യാജമാണെന്ന്് കണ്ടെത്തിയത്.കഴിഞ്ഞ വര്‍ഷം ഹെല്‍ത്ത് കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കുന്നതിന് 4,000 അപേക്ഷകളാണ് ലഭിച്ചത്. രാജ്യത്തെ ആരോഗ്യ മേഖലയില്‍ ജോലി നേടുന്നതിന് ഹെല്‍ത്ത് കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇങ്ങനെ സമര്‍പ്പിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകളില്‍ പലതും വ്യാജമാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ മേഖലയിലെ മുഴുവന്‍ ജീവനക്കാരും സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ അതാത് സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് അസ്സല്‍ രേഖയാണെന്ന് ഉറപ്പാക്കുന്നതിന് ഡാറ്റാഫ്‌ളോ എന്ന ഹോങ്‌കോങ് കമ്പനിയെ നിയോഗിച്ചിട്ടുണ്ട്.ആരോഗ്യ ജീവനക്കാരുടെ തൊഴില്‍ മികവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുക, ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും നേട്ടങ്ങളും പരിപോഷിപ്പിക്കുക എന്നിവയും കമ്മീഷന്റെ ലക്ഷ്യങ്ങളാണ്. ഇതിനായി ജീവനക്കാര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും തൊഴില്‍ പ്രാവീണ്യവും വിലയിരുത്തുക, ഈ മേഖലയിലെ ജോലിക്ക് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും നിയമങ്ങള്‍ രൂപീകരിക്കുകയും ചെയ്യുക എന്നിവയും കമ്മീഷന്റെ ചുമതലയില്‍ പെട്ട കാര്യങ്ങളാണ്.ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കോളജുകളില്‍ നിന്ന് ബിരുദം നേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ വ്യക്തമാക്കി. ജിദ്ദയിലെ പ്രശസ്തമായ ഒരു കോളജില്‍ അഞ്ചു ശതമാനം പേര്‍ മാത്രമാണ് ബിരുദം നേടിയത്. അതേസമയം റിയാദിലെ ഒരു കോളജില്‍ 50 ശതമാനം പേര്‍ വിജയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss