|    Jul 17 Tue, 2018 9:41 am
FLASH NEWS

വ്യാജ രേഖ ചമച്ച് പത്ത് ലക്ഷം തട്ടിയ കേസ്; ഒരാള്‍ പിടിയില്‍

Published : 23rd September 2017 | Posted By: fsq

 

പാരിപ്പള്ളി: പ്രവാസിയായ വ്യാപാരസ്ഥാപന ഉടമയെ കബളിപ്പിച്ച് പത്ത് ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പോലിസ് പിടിയിലായി. എറണാകുളം കലൂര്‍ ആസാദ് റോഡ് ഹരിഹര ഹൗസില്‍ സത്യന്‍ ജി നായരാണ് (48) പരവൂര്‍ സിഐ ഷെരീഫ്, പാരിപ്പള്ളി എസ്‌ഐ രാജേഷ് എന്നിവരുടെ പിടിയിലായത്. ഈ കേസില്‍ നേരത്തെ എബി, വിദ്യ, ജനതാവിജയന്‍ യേശുദാസന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. കോടതി ജീവനക്കാരനായ യേശുദാസന് വ്യാജരേഖകള്‍ നിര്‍മിച്ചുനല്‍കുന്നത് സത്യനായിരുന്നെന്ന് പോലിസ് പറഞ്ഞു. പ്രതികളില്‍നിന്ന് മുപ്പതിനായിരം രൂപ കൈപ്പറ്റി പ്രവാസിയും പ്രതികളായ യുവതികളും തമ്മിലുള്ള വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് സത്യനാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഒമ്പത് ക്രിമിനല്‍കേസില്‍ പ്രതിയായ ഇബിയും മോഷണകേസില്‍ ശിക്ഷിക്കപ്പെട്ട വിദ്യയും പറവൂര്‍ പെണ്‍വാണിഭ കേസിലെ വിജയനും ചേര്‍ന്നുള്ള തട്ടിപ്പിന് നിയമസഹായം നല്‍കിയത് യേശുദാസനും ആവശ്യമായ വ്യാജരേഖ ചമച്ചത് സത്യനുമാണെന്ന് പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നും പോലിസ് അറിയിച്ചു.പാരിപ്പള്ളി മടത്തറ റോഡിലെ വ്യാപാര സ്ഥാപന ഉടമയായ അബ്ദുല്‍ കബീറിന്റെ പരാതിയിലാണ് ഇവര്‍ പിടിയിലായത്. മൂന്നാംപ്രതി വിജയനായിരുന്നു സംഭവത്തിലെ മുഖ്യആസൂത്രകന്‍. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ഇബി പല വേഷങ്ങള്‍ ചമഞ്ഞ് നിരവധി തട്ടിപ്പ് നടത്തിയ കേസുകളിലെ പ്രതിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss