|    Aug 17 Thu, 2017 11:25 am
FLASH NEWS
Home   >  Kerala   >  

വ്യാജ രശീത്: പരാതിക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച ബിജെപിക്കാര്‍ക്കെതിരെ കേസ്

Published : 2nd August 2017 | Posted By: mi.ptk

കോഴിക്കോട്: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി വ്യാജ രശീത് അടിച്ച് പണപ്പിരിവ് നടത്തിയതിനെതിരെ പരാതി നല്‍കിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശശിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി കുറ്റിയാടി മണ്ഡലം പ്രസിഡന്റ് പി.പി.മുരളി, ജനറല്‍ സെക്രട്ടറി മനോജ്, മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി  പ്രസിഡന്റ് പ്രബീഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 15 പേര്‍ക്കുമെതിരെയാണ് കേസെടുത്തത്.എംഎച്ച്ഇഎസ് കോളജ് അധ്യാപകന്‍ കൂടിയായ ശശിയെ കോളേജിലെത്തിയാണ് ഇവര്‍ മര്‍ദ്ദിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക