|    Aug 23 Wed, 2017 6:20 am
FLASH NEWS
Home   >  Kerala   >  

വ്യാജ രശീതി വിവാദം: ബിജെപി കേന്ദ്ര നേതൃത്വം അന്വേഷണം തുടങ്ങി

Published : 11th August 2017 | Posted By: mi.ptk

കോഴിക്കോട്: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി വ്യാജ രശീതി അടിച്ച് പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചു. ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രശീതി ഉപയോഗിച്ച് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 5,000 മുതല്‍ 50,000 രൂപ വരെ പിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വടകരയിലെ ഒരു പ്രസിലാണ് വ്യാജ രശീതി അടച്ചതെന്നും ഇതുപയോഗിച്ച് ഒരു കോടി രൂപയ്ക്ക് മുകളില്‍ സമാഹരിച്ചെന്നുമാണ് വിവരങ്ങള്‍.
2016 സെപ്തംബര്‍ 23,24,25 തീയതികളിലായിരുന്നു കോഴിക്കോട് വച്ച് ബിജെപി ദേശീയ കൗണ്‍സില്‍ നടന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക