|    Dec 15 Sat, 2018 3:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യാജ രശീതികള്‍ തയ്യാറാക്കിയ യുവാവ് അറസ്റ്റില്‍

Published : 21st May 2018 | Posted By: kasim kzm

പീരുമേട്: വ്യാജ രശീതികള്‍ തയ്യാറാക്കി ബ്ലോക്ക് പഞ്ചായത്തിനെ കബളിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്തിലെ എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പരാതിയിലാണു ഹെലിബറിയ സ്വദേശി അനില്‍ കുമാറി (39)നെ പീരുമേട് പോലിസ് അറസ്റ്റ് ചെയ്തത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ എടുക്കാന്‍ നല്‍കേണ്ട സെക്യൂരറ്റി ഡെപ്പോസിറ്റിന്റെയും ബാങ്കിന്റെയും ട്രഷറിയുടെയും വ്യാജ രശീതി നിര്‍മിച്ച് ബ്ലോക്ക് പഞ്ചായത്തിനെ കബളിപ്പിച്ചെന്നാണു പരാതി.
പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് വ്യാജമായി രശീതികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രിന്റര്‍, സീല്‍, എന്നിവ പോലിസ് പിടിച്ചെടുത്തു.
ബി ക്ലാസ് ലൈസന്‍സ് കൈവശമുള്ള അനില്‍കുമാര്‍ ചെങ്കരയിലെ ശുദ്ധജല പദ്ധതി കരാര്‍ ഏറ്റെടുത്തിരുന്നു. നിര്‍മാണം ഏറ്റെടുത്തതിന്റെ കരാറില്‍ ഒപ്പുവയ്ക്കുന്നതിനൊപ്പം സമര്‍പ്പിക്കേണ്ട ബാങ്ക് ഡെപ്പോസിറ്റിന്റെ പേരില്‍ സമര്‍പ്പിച്ച രണ്ട് രശീതികളാണു കൃത്രിമമായി ഉണ്ടാക്കിയതെന്നു കണ്ടെത്തിയത്. ഇത് ബാങ്കിന്റെ പേരിലും മറ്റൊരെണ്ണം ട്രഷറിയില്‍ പണം അടച്ചതിന്റേതുമായിരുന്നു. ഒരു ലക്ഷം, 50,000 എന്നീ പ്രകാരം തുകകള്‍ അടച്ചെന്നു കാട്ടിയാണ് രശീതികള്‍ നിര്‍മിച്ചു നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് എല്‍എസ്ജിഡി വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പരാതി പോലിസിന് കൈമാറുകയായിരുന്നു. ഇതേ തരത്തില്‍ ഏലപ്പാറ പഞ്ചായത്തിലും അനില്‍ കുമാര്‍ വ്യാജരേഖകള്‍ നല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നെന്നു പോലിസ് കണ്ടെത്തിയതായി പീരുമേട് സി ഐ ഷിബുകുമാര്‍ പറഞ്ഞു. കൂടുത ല്‍ അന്വേഷണവും പോലിസ് ആരംഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss