|    Aug 14 Tue, 2018 4:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വ്യാജ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളെ അനുവദിക്കില്ല: മന്ത്രി

Published : 9th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കള്ളത്തരവും വഞ്ചനയും അഴിമതിയും കാട്ടുന്ന ഡയറക്ട്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ വഴി പുറത്തേക്കാണെന്ന് മന്ത്രി പി തിലോത്തമന്‍. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്, ഡയറക്ട് സെല്ലിങ് മാര്‍ഗരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരിയുടെ വഴിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് എല്ലാ സംരക്ഷണവും നിയമത്തിന്റെ പരിധിയിലുണ്ടാവും. ഈ രംഗത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുടെ അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്, ഡയറക്ട് സെല്ലിങ് രംഗത്ത് വേണ്ടത്ര ഗൗരവത്തോടെയുള്ള നിയമം ഇല്ലാത്തതിനാല്‍ ക്രമക്കേടും വഞ്ചനയും ചൂഷണവും നടമാടിയിരുന്നു.
ഈ മേഖലയില്‍ മാര്‍ഗരേഖ വേണമെന്ന കേന്ദ്ര നിര്‍ദേശം അനുസരിച്ച് ആദ്യം കേരളം തയ്യാറാക്കുകയായിരുന്നു. വിലക്കുറവില്‍ ഗുണമേന്‍മയുള്ള ഉല്‍പന്നം വീടുകളില്‍ എത്തിക്കാന്‍ ഇത്തരം വിപണന സംവിധാനത്തിന് കഴിയുന്നുവെന്ന് മന്ത്രി പറഞ്ഞു. എഡിജിപി അനില്‍കാന്തിന് മാര്‍ഗരേഖ കൈമാറിയാണ് മന്ത്രി പ്രകാശനം നിര്‍വഹിച്ചത്. വി എസ് ശിവകുമാര്‍ എംഎല്‍എ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss