|    Jan 17 Tue, 2017 6:39 pm
FLASH NEWS

വ്യാജ ബാങ്ക് ഗ്യാരണ്ടി ഹാജരാക്കി തട്ടിപ്പ്; ദയാശങ്കര്‍ സിങിന് എതിരേ കേസ്

Published : 23rd September 2016 | Posted By: SMR

ബലിയ: ട്രാക്ടറുകള്‍ വില്‍ക്കുന്നതിന് ഏജന്‍സി ലഭിക്കാന്‍ വ്യാജ ബാങ്ക് ഗ്യാരണ്ടി ഹാജരാക്കിയതിന് മുന്‍ ബിജെപി നേതാവ് ദയാശങ്കര്‍ സിങിനും സഹോദരന്‍ ജിതേന്ദ്രയ്ക്കുമെതിരേ കേസെടുത്തു. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഡെപ്യൂട്ടി മാനേജര്‍ സുബോധ് കുമാര്‍ സിങിന്റെ പരാതിയിലാണ് കേസ്. 2014 ലാണ് സിങും സഹോദരനും 60 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി നല്‍കിയത്. 2015 ഡിസംബര്‍ 31 വരെ 72 ലക്ഷം രൂപയിലേറെ വിലയുള്ള ട്രാക്ടറുകളും പാര്‍ട്‌സുകളും കമ്പനി ഇവര്‍ക്ക് നല്‍കിയിരുന്നു. പണമൊന്നും ലഭിക്കാതിരുന്നപ്പോള്‍ കമ്പനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുഖ്പുര ശാഖയുമായി ബന്ധപ്പെട്ടു. എന്നാല്‍, അത്തരമൊരു ഗ്യാരണ്ടി നിലവിലില്ലായിരുന്നുവെന്ന് തെളിഞ്ഞുവെന്ന് പോലിസ് പറഞ്ഞു. അതേസമയം ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരേ കടുത്ത വിമര്‍ശനവുമായി വീണ്ടും ദയാശങ്കര്‍ സിങ് രംഗത്തെത്തി.  ഒരു റിക്ഷക്കാരന്‍ പോലും മായാവതിയേക്കാള്‍ ഏറെ മെച്ചമാണെന്ന് അദ്ദേഹം പറഞ്ഞു. റിക്ഷാവലിക്കാരന്‍ ഒരു യാത്രക്കാരനുമായിട്ടാണ് കൂലി ഉറപ്പിക്കുന്നത്. എന്നാല്‍, പണത്തിനുവേണ്ടി മായാവതി എന്തും ചെയ്യും- ദയാശങ്കര്‍ പറഞ്ഞു.  മായാവതിക്കെതിരേ നേരത്തേ മോശം പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് സിങിനെ ബിജെപി പുറത്താക്കിയിരുന്നത്. മായാവതിക്കെതിരേ വ്യക്തിഹത്യ നടത്തിയതിന് ദയാശങ്കര്‍ സിങിനെ ജൂലൈ 29ന് അറസ്റ്റ് ചെയ്തിരുന്നു. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷ സ്ഥാനവും അദ്ദേഹത്തിന് നഷ്ടമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക