|    Jan 20 Fri, 2017 12:55 am
FLASH NEWS

വ്യാജ ഫേസ്ബുക്ക് പേജ്: കിരണ്‍ റാവു പരാതി നല്‍കി

Published : 6th June 2016 | Posted By: SMR

മുംബൈ: അജ്ഞാതന്‍ തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ് സൃഷ്ടിച്ചതായി ബോളിവുഡ് താരം ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവിന്റെ പരാതി. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ വ്യക്തിക്കെതിരേ കിരണ്‍ റാവു സൈബര്‍ പോലിസിലാണ് പരാതി നല്‍കിയത്.
വ്യാജ പേജ് നിര്‍മിച്ച് അജ്ഞാതന്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നതായി കിരണ്‍ പരാതിയില്‍ ആരോപിക്കുന്നു. തന്റെ പേരില്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാന്ദ്ര-കുര്‍ള പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തു വിട്ടിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക