|    Dec 17 Mon, 2018 12:41 pm
FLASH NEWS

വ്യാജ പ്രചാരണവുമായി സോഷ്യല്‍ മീഡിയകളും ചാനലും

Published : 15th August 2018 | Posted By: kasim kzm

താമരശ്ശേരി: പുതുപ്പാടി കണ്ണപ്പന്‍ കുണ്ടിലും വയനാട് ചുരം ഒമ്പതാം വളവിലും ശക്തമായ ഉരുള്‍ പൊട്ടല്‍ ഉണ്ടായതായും നിരവധി വീടുകള്‍ക്ക് വീണ്ടും നാശ നഷ്ടം സംഭവിച്ചതായും സോഷ്യല്‍ മീഡിയകളിലും കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ ചാനലിലും വാര്‍ത്ത വന്നത് ജനങ്ങളെ ഭയചികിതരാക്കി.
ചുരത്തില്‍ റോഡ് ഒലിച്ചുപോയി എന്നും രക്ഷാ പ്രവര്‍ത്തകര്‍ പോലും അവിടെയെത്താന്‍ പ്രയാസപ്പെടുന്നതായുമാണ് ചാനല്‍ വാര്‍ത്ത വന്നത്്്. ഇതിന്റെ മറപിടിച്ചു സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ഉരുള്‍ പൊട്ടല്‍ വാര്‍ത്തകള്‍ പ്രചരിച്ചു.ഇതിനിടയില്‍ അടിമാലി ടൗണിന്റെ പശ്ചാത്തലത്തില്‍ മലയില്‍ നിന്നുള്ള വെള്ളപ്പാച്ചിലിന്റെ ഫോട്ടോ വെച്ച അടിവാരം ടൗണില്‍ നിന്നും ചുരത്തിന്റെതെന്ന രീതിയിലും പലരും വാര്‍ത്തയും ഫോട്ടോയും പോസ്റ്റ് ചെയ്തു.
ഇതോടെ ചുരം വഴി കോഴിക്കോട്ടേക്കും,വയനാട്ടിലേക്കും പോവേണ്ടവര്‍ ആശങ്കയോടെ നിരന്തരം പലരേയും വിളിച്ചു സത്യാവസ്ഥ ഉറപ്പുവരുത്തേണ്ടിവന്നു.ചാനല്‍ പ്രവര്‍ത്തകരെ ബന്ധപ്പെട്ടപ്പോള്‍ ഡിഎഫ്ഒ പറഞ്ഞതാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തു.കണ്ണപ്പന്‍ കുണ്ടില്‍ ഇന്നലെ ഉരുള്‍പൊട്ടി എന്ന വാര്‍ത്തക്ക് കൊടുത്ത വീഡിയോ ആവട്ടെ മുന്‍പ് ഉരുള്‍ പൊട്ടലിന്റെ വീഡിയോയും.ഇതോടെ നാനാഭാഗത്തു നിന്നും ജനങ്ങള്‍ ഇവിടേക്ക് പാഞ്ഞെത്തി.
ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ളവര്‍പോലും ഇവിടെയെത്തി.തെറ്റായ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പലരും അറിയിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss