|    Jun 21 Thu, 2018 5:48 pm
FLASH NEWS

വ്യാജ പ്രചാരണത്തിനെതിരേ നടപടി വേണം: കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍

Published : 28th May 2018 | Posted By: kasim kzm

മലപ്പുറം:നിപാ വൈറസ് ബ്രോയിലര്‍ കോഴികളില്‍ നിന്നും വരുന്നതാണെന്ന തരത്തില്‍ വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍  ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കി. നിപാ വെറസ് കോഴികളില്‍ കൂടി പകരുന്നുവെന്നത് തീര്‍ത്തും വാസ്തവ വിരുദ്ധമാണ്. ആരോഗ്യവകുപ്പോ, മൃഗ വകുപ്പോ, സര്‍ക്കാര്‍  സംവിധാനങ്ങളോ ഇതുവരെയും അത്തരം കാര്യങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചിട്ടില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ബോധപൂര്‍വം ജനങ്ങളെ ആശങ്കയിലാക്കുവാനും പേടിപ്പെടുത്തുവാനും വേണ്ടിയാണു ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ തല്‍പരകക്ഷികള്‍ നടത്തുന്നത്‌യ മേല്‍കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നിയമനടപടി എടുക്കണമെന്നും കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബാബു കൊണ്ടോട്ടി ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss