|    Dec 19 Wed, 2018 3:02 am
FLASH NEWS
Home   >  Todays Paper  >  page 12  >  

‘വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരേ നിയമ നടപടി സ്വീകരിക്കും’

Published : 25th August 2018 | Posted By: kasim kzm

ദുബയ്: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് 700 കോടി രൂപ നല്‍കാന്‍ തയ്യാറായ യുഎഇയുടെ സഹായത്തിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി ഇടപെട്ട് വാങ്ങി ക്കൊടുക്കുമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ലുലു കമ്മ്യൂണിക്കേഷന്‍ വിഭാഗം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യുഎഇ സാമ്പത്തികസഹായം നല്‍കാന്‍ തയ്യാറായ വിവരം യൂസുഫലി ആയിരുന്നു മുഖ്യമന്ത്രിയെ അറിയിച്ചത്. പിന്നീട് കേന്ദ്രസര്‍ക്കാര്‍ വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കുകയായിരുന്നു. നിയമതടസ്സം നേരിടുകയാെണങ്കില്‍ ഈ പണം യൂസുഫലി നേരിട്ട് ഇടപെട്ട് കേരളത്തിലെത്തിക്കുമെന്നായിരുന്നു ഓണ്‍ലൈന്‍ വഴി പ്രചാരണം നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss