|    Sep 25 Tue, 2018 3:12 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ലുലു ഗ്രൂപ്പ്്്

Published : 23rd August 2018 | Posted By: ke

ദുബയ്: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് യുഎഇ സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായ 700 കോടി രൂപ ലഭ്യമാക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം യൂസുഫലി ഇടപെട്ട് വാങ്ങി കൊടുക്കുമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കള്ള പ്രചരണം നടത്തുന്നത് തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം കള്ള പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ലുലു കമ്മ്യൂണിക്കേഷന്‍ വിഭാഗം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. യുഎഇ സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറായ വിവരം യുസുഫലി ആിരുന്നു മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത്. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. നിയമ തടസ്സം നേരിടുകയാണങ്കില്‍ ഈ പണം യൂസുഫലി നേരിട്ട് ഇടപെട്ട് കേരളത്തിലെത്തിക്കുമെന്ന രൂപത്തിലായിരുന്നു ഓണ്‍ ലൈന്‍ വഴി പ്രചരണം നടത്തിയിരുന്നുത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss