|    Jul 23 Sun, 2017 10:29 pm
FLASH NEWS

വ്യാജ പീഡനക്കഥ: അഭിഭാഷകനെ ബാര്‍ അസോ. സസ്‌പെന്‍ഡ് ചെയ്തു

Published : 5th August 2016 | Posted By: SMR

കല്‍പ്പറ്റ: യുവതിയെ പ്രലോഭിപ്പിച്ച് വ്യാജ പീഡനക്കഥയുണ്ടാക്കിയ അഭിഭാഷകനെ കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. മേപ്പാടി സ്വദേശിയും കല്‍പ്പറ്റ കോടതിയിലെ അഭിഭാഷകനുമായ പി കെ രഞ്ജിത് കുമാറിനെയാണ് ജനറല്‍ബോഡി യോഗം അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കല്‍പ്പറ്റ എമിലി സ്വദേശിയായ യുവതിക്ക് അഞ്ചു സെന്റ് സ്ഥലവും വീടും നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് കള്ളപ്പരാതിയില്‍ ഒപ്പിടുവിച്ചത്. തമിഴ്‌നാട് തിരുപ്പത്തൂര്‍ സ്വദേശികള്‍ക്കെതിരേയായിരുന്നു പരാതി. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി-ഒന്ന് മുമ്പാകെ പരാതി സമര്‍പ്പിക്കുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പരാതി വ്യാജമാണെന്നു വ്യക്തമായത്. മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കുന്നതിനിടെ തന്നെ തട്ടിപ്പ് പുറത്തായി.
വ്യാജ പരാതിയാണെന്നു ബോധ്യപ്പെട്ടതോടെ ഇതിനു പിന്നിലുള്ളവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ കോടതി പോലിസിനോട് ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിലാണ് നിരപരാധികള്‍ക്കെതിരേ പീഡനക്കഥയുണ്ടാക്കി പരാതി നല്‍കിയതിനു പിന്നില്‍ അഭിഭാഷകനായ രഞ്ജിത് കുമാറാണെന്ന് വ്യക്തമായത്. തിരൂര്‍ ബിപി നഗറിലെ അജയ്‌ഘോഷ്, പരാതിക്കാരി, പരാതിക്കാരിയുടെ ഭര്‍ത്താവായ കല്‍പ്പറ്റ എമിലി സ്വദേശി എന്നിവര്‍ക്കെതിരേയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലിസ് അറസ്റ്റ് ചെയ്ത അഭിഭാഷകന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. പി കെ രഞ്ജിത്കുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് യോഗം ചേര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിക്കൊണ്ട് സസ്‌പെന്‍ഡ് ചെയ്തത്. രഞ്ജിത്കുമാറിന്റെ പ്രവര്‍ത്തി അഭിഭാഷകസമൂഹത്തിന് അപമാനമായതായി ബാര്‍ അസോസിയേഷന്‍ യോഗം വിലയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക