|    Mar 23 Thu, 2017 11:43 am
FLASH NEWS

വ്യാജ പാസ്‌പോര്‍ട്ട്; യാത്രക്കാരനെ പിടികൂടി

Published : 1st October 2016 | Posted By: SMR

നെടുമ്പാശ്ശേരി: ദുബയില്‍ നിന്ന് വ്യാജപാസ്‌പോര്‍ട്ടില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. കോഴിക്കോട് കൊയിലാണ്ടി സുനീര്‍ (31) ആണ് വ്യാജ പാസ്‌പോര്‍ട്ടില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
കൊല്ലം സ്വദേശി കണ്ണന്റെ മേല്‍വിലാസത്തില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണു വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയിരിക്കുന്നത് ദുബയില്‍ ജോലിചെയ്യുകയായിരുന്ന സുനീറിന് നാട്ടില്‍ പോവുന്നതിനു സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് നല്‍കാതിരുന്നതിനെത്തുടര്‍ന്നാണു വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ച് നാട്ടിലെത്തിയത്. ദുബയ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണസംഘത്തിനു പണം നല്‍കിയാണു കണ്ണന്റെ പേരില്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്തിയത്. വ്യാജ പാസ്‌പോര്‍ട്ടില്‍ എത്തിയ സുനീറിനെ എമിഗ്രേഷന്‍ വിഭാഗം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

(Visited 21 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക