|    Oct 21 Sun, 2018 7:55 pm
FLASH NEWS

വ്യാജ പാസ്‌പോര്‍ട്ട് : ഏഴ് പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

Published : 18th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: വ്യാജ വിലാസം നല്‍കി പാസ്‌പോര്‍ട്ടുണ്ടാക്കിയ കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഏഴ് പേരുടെ ഫോട്ടോ പുറത്തുവിട്ടു. 2007ല്‍ ജില്ല കേന്ദ്രീകരിച്ചാണ് വ്യാപകമായി വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കിയത്. യഥാര്‍ത്ഥ ഫോട്ടോയും വ്യാജ വിലാസവും ഉപയോഗിച്ചാണ് പാസ്‌പോര്‍ട്ട് തരപ്പെടുത്തിയത്. ഹൊസ്ദുര്‍ഗ് പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഏറെയും ഉണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലിസാണ് കേസെടുത്തു അന്വേഷണം തുടങ്ങിയത്. രണ്ട് പോലിസുകാര്‍ക്കെതിരെയും കേസെടുത്തിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച്, ലോക്കല്‍ പോലിസുകാരാണ് കേസില്‍ പ്രതികളായത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമായത്. വ്യാജ വിലാസം നല്‍കി ഫോട്ടോ ഉപയോഗിച്ച 13 ആളുകളുടെ ഫോട്ടോ ആദ്യം പുറത്തുവിട്ട അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് ഏഴ് ഫോട്ടോകള്‍ കൂടി പുറത്തുവിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊളവയലിലെ പോസ്റ്റ്മാനെയും അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ കെ മാര്‍ക്കോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss