|    Nov 24 Fri, 2017 12:53 pm
FLASH NEWS

വ്യാജ നോട്ടീസ് പ്രചരിപ്പിച്ചതിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Published : 18th May 2016 | Posted By: SMR

തിരുവല്ല: വ്യാജ നോട്ടീസ് പ്രചരിപ്പിച്ചതിനെതിരേ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
തിരുവല്ല നിയോജക മണ്ഡലത്തിലുടനീളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരിയുടെ പരാജയം ലക്ഷ്യമിട്ട് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തി വോട്ടര്‍മാരില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ പ്രസാധകന്റെ പേരില്ലാത്തതും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുള്ളതുമായ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചതിനെതിരേയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ.രാജേഷ് ചാത്തങ്കരി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. പരാതി പ്രകാരം തിരുവല്ല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജോസഫ് എം പുതുശ്ശേരിയുടെ പരാജയം ആഗ്രഹിക്കുന്ന പ്രസ്ഥാനങ്ങളും വ്യക്തികളുമാണ് വ്യാജ നോട്ടീസ് പ്രചാരണത്തിന് പിന്നിലെന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രഫ.സതീഷ് കൊച്ചുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോണ്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക