|    Jan 19 Thu, 2017 6:45 pm
FLASH NEWS

വ്യാജ നമ്പറുള്ള ബൈക്കുമായി 17കാരന്‍ അറസ്റ്റില്‍

Published : 1st October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: മോഷ്ടിച്ച ബൈക്കില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിച്ച് സഞ്ചരിക്കുകയായിരുന്ന 17 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. മുളിയാര്‍ പൊവ്വല്‍ സ്വദേശിയായ 17കാരനെയാണ് ഹൊസ്ദുര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തത്. മഡിയനിലെ ഇര്‍ഷാദിന്റെ മോഷണം പോയ ബൈക്ക് ഉപയോഗിച്ചാണ് യാത്ര ചെയ്തത്. വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കുട്ടി മോഷ്ടാവ് പിടിയിലായത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. കാസര്‍കോട്, ഉപ്പള, കാഞ്ഞങ്ങാട്, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഒമ്പതോളം ബൈക്കുകള്‍ മോഷ്ടിച്ചതായി പ്രതി പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക