|    Jun 29 Thu, 2017 2:45 pm
FLASH NEWS

വ്യാജ നമ്പറില്‍ ചെര്‍പ്പുളശ്ശേരിയില്‍വാഹനം പിടികൂടി

Published : 21st October 2016 | Posted By: SMR

ചെര്‍പ്പുളശേരി: വ്യാജനമ്പരില്‍ ചെര്‍പ്പുളശേരിയില്‍ വീണ്ടും വാഹനം പിടികൂടി. ചെര്‍പ്പുളശേരി എസ്‌ഐ ലിബിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് മോട്ടോര്‍ സൈക്കിള്‍ പിടികൂടിയത്. മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്ന നെല്ലായ വാര്‍ക്കക്കുടിയില്‍ ശിഹാബുദ്ദീനെ അറസറ്റ്് ചെയ്തു. സ്വര്‍ണക്കവര്‍ച്ച, വാഹനമോഷണം, ചാലക്കുടി പോലി സ് സ്‌റ്റേഷനില്‍ വാഹനമോഷണം എന്നീ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലി സ് പറഞ്ഞു. വാഹനത്തില്‍ രേഖകള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം ശ്രീകൃഷ്ണപുരത്ത് വ്യാജനമ്പരുള്ള രണ്ട് കാറുകള്‍ പോലിസ്  പിടികൂടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക