|    Mar 25 Sat, 2017 11:07 pm
FLASH NEWS

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റില്‍ പ്രവേശനം: 19 എംബിബിഎസ് വിദ്യാര്‍ഥികളെ പുറത്താക്കി

Published : 11th August 2016 | Posted By: SMR

മുംബൈ: മഹാരാഷ്ട്രയില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ 19 എംബിബിഎസ് വിദ്യാര്‍ഥികളെ അധികൃതര്‍ പുറത്താക്കി. മുംബൈ, കോലാപൂര്‍ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് നീക്കിവച്ച സംവരണ സീറ്റുകളിലാണ് ഇവര്‍ പ്രവേശനം നേടിയിരുന്നത്.
പട്ടികജാതി, വര്‍ഗ സംവരണത്തില്‍ സീറ്റ് നേടിയ എല്ലാ വിദ്യാര്‍ഥികളുടെ പ്രവേശനവും പരിശോധിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ ഡയറക്ടറേറ്റ് (ഡിഎംഇആര്‍) ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസില്‍ പരാതിയും നല്‍കിയെന്ന് അധികൃതര്‍ പറഞ്ഞു.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സംവരണ സീറ്റില്‍ ചിലര്‍ സീറ്റ് തരപ്പെടുത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഡിഎംഇആര്‍ അന്വേഷണം തുടങ്ങിയത്. 2013-14, 2014-15 വിദ്യാഭ്യാസ വര്‍ഷങ്ങൡല്‍ ചിലര്‍ ഇപ്രകാരം സീറ്റ് കരസ്ഥമാക്കിയെന്ന് കണ്ടെത്തി.

(Visited 30 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക