|    Nov 23 Thu, 2017 7:05 am
FLASH NEWS

വ്യാജ ചികില്‍സാ പ്രചാരണം; അഞ്ച് ദന്ത ഡോക്ടര്‍മാര്‍ക്കെതിരേ കേസ്

Published : 9th November 2017 | Posted By: fsq

 

തിരുവാലി: സാമൂഹിക മാധ്യമങ്ങളിലൂടെയും പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുവച്ചും അപമാനിച്ചുവെന്ന പരാതിയില്‍ അഞ്ച് ദന്തഡോക്ടര്‍മാര്‍ക്കെതിരേ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. പുന്നപ്പാലയിലെ കോഴിപ്പറമ്പ് ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് മഞ്ചേരിയിലെ ഡോക്ടര്‍ ലാലപ്പന്‍ കെ ജോസഫ് എടവണ്ണയിലെ ഡോക്ടര്‍ സുജിത്ത്, മഞ്ചേരിയിലെ ഡോ. സാദിഖലി, എറണാകുളം ആലങ്ങോട്ടെ ഡോ. മിഥുന്‍പോള്‍, അറവങ്കരയിലെ ഡോ. സന്ദീപ് സോമന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തത്. പ്രതികളോട് ഈ മാസം 16ന് കോടതിയില്‍ ഹാജരാവാനും ഉത്തരവിട്ടിട്ടുണ്ട്. വ്യാജ ചികില്‍സയെന്ന് പ്രചരിപ്പിക്കുന്ന തരത്തില്‍ വാട്‌സ്ആപ്പിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പ്രതികള്‍ക്കെതിരേ പരാതിക്കാരന്‍ അന്യായത്തില്‍ ബോധിപ്പിച്ചിട്ടുള്ളത്. തിരുവാലിയിലും കാളികാവിലും എളങ്കൂരിലുമുള്ള ഡെന്റല്‍ ക്ലിനിക്കുകള്‍ വ്യാജമാണെന്നാണ് ഡോക്ടര്‍മാര്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിനെതിരേയാണ് കോടതി നടപടി. മുമ്പ് പരാതിക്കാരനെതിരേ പ്രതികളായ ഡോക്ടര്‍മാര്‍ എടവണ്ണ പോലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ കഴമ്പില്ലെന്നു കണ്ടെത്തിയിരുന്നു. അതേ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമൂഹിക മാധ്യമത്തിലൂടെ പരാതിക്കാരനും സ്ഥാപനങ്ങള്‍ക്കുമെതിരേ കുപ്രചാരണങ്ങള്‍ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക