|    Mar 27 Mon, 2017 10:06 pm
FLASH NEWS

വ്യാജ ഗോരക്ഷകരെ ശിക്ഷിക്കണം: പ്രധാനമന്ത്രി

Published : 8th August 2016 | Posted By: SMR

ഗജ്‌വെല്‍ (തെലങ്കാന): സമൂഹത്തെയും രാജ്യത്തെയും ഭിന്നിപ്പിക്കുന്ന വ്യാജ ഗോരക്ഷകരെ ജനങ്ങള്‍ സൂക്ഷിക്കണമെന്നും സംസ്ഥാനങ്ങള്‍ അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി തെലങ്കാനയിലെത്തിയ മോദി പൊതുയോഗത്തില്‍ പ്രസംഗിക്കവെയാണ് ഗോരക്ഷകര്‍ക്കെതിരേ വീണ്ടും ആഞ്ഞടിച്ചത്. ശനിയാഴ്ച ഗോരക്ഷകര്‍ സാമൂഹിക വിരുദ്ധരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കന്നുകാലികള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്. എന്നാല്‍ ഏതാനുംപേര്‍ ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് സംഘര്‍ഷമുണ്ടാക്കുകയാണ്. ജനങ്ങള്‍ ഇവരെ കരുതിയിരിക്കണം.
പശുക്കളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഗ്രാമീണ ജനതയുടെ നല്ല പ്രവൃത്തികള്‍ ഈ തല്‍പരകക്ഷികള്‍ നശിപ്പിക്കുകയാണ്. സംസ്ഥാനങ്ങള്‍ ഇവരെ പൊതുജനസമക്ഷം കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കണം. ഇന്ത്യ വൈവിധ്യങ്ങളുടെ രാഷ്ട്രമാണ്. രാജ്യത്തിന്റെ ഐക്യവും സമഗ്രതയും സംരക്ഷിക്കുകയാണ് പ്രാഥമികമായ ഉത്തരവാദിത്തം. അത് നിറവേറ്റുന്നതിലൂടെ മാത്രമേ രാഷ്ട്രത്തെ പുരോഗതിയിലേക്കു നയിക്കാന്‍ സാധിക്കുകയുള്ളൂ. പ്രധാനമന്ത്രി പറഞ്ഞു.
ഗോരക്ഷയുടെ പേരില്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തമ്മില്‍ സംഘര്‍ഷത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നത് കഴിഞ്ഞുപോയെന്നും രാജ്യത്തെ ഉയര്‍ച്ചയിലെത്തിക്കാന്‍ ഇരുവിഭാഗവും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ വളര്‍ച്ചയ്ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടി പരസ്പരം മല്‍സരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ ആദ്യത്തെ രാസവള നിര്‍മാണ പ്ലാന്റിനു അദ്ദേഹം തറക്കല്ലിട്ടു. 1200 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതി നിലയം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day