|    Jan 22 Sun, 2017 5:11 am
FLASH NEWS

വ്യാജ ക്രെഡിറ്റ് കാര്‍ഡ്: രണ്ടുപേര്‍ അറസ്റ്റില്‍

Published : 14th August 2016 | Posted By: SMR

കാസര്‍കോട്: വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മിച്ച് നിരവധി പേരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തില്‍പെട്ട രണ്ടുപേരെ കാസര്‍കോട് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം എറണാകുളത്ത് പിടിയിലായ യുവാവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പോലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കര്‍ണാടക വിടഌസ്വദേശികളും വിദ്യാനഗര്‍ കോപ്പയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ ബി ബഷീര്‍ (36), എന്‍ ഹംസ (32) എന്നിവരെയാണ് കാസര്‍കോട് വച്ച് അറസ്റ്റ് ചെയ്തത്. വ്യാജ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് തളങ്കര സ്വദേശി നുഅ്മാനെ പൂനയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സംഘത്തിലെ മുഹമ്മദ് സാബിത്തിനെ കഴിഞ്ഞയാഴ്ച കൊച്ചിയില്‍ അറസ്റ്റ് ചെയ്തിരുന്നു. മുംബൈയില്‍ ജോലി ചെയ്യുന്ന തളങ്കര സ്വദേശി നുഅ്മാന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് സൂചന.
നുഅ്മാന്‍ ദുബയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നതിനിടെ മലയാളികളടക്കം നൂറിലേറെ ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിലെ കാര്‍ഡ് സൈ്വപ് മെഷീനുമായി ബന്ധിപ്പിച്ചു മറ്റൊരു മെഷീന്‍ സ്ഥാപിച്ചാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇടപാടുകാര്‍ സാധനങ്ങള്‍ വാങ്ങിയശേഷം യഥാര്‍ഥ മെഷീനില്‍ കാര്‍ഡ് സൈ്വപ് ചെയ്യുമ്പോള്‍ അതിലെ വിവരങ്ങള്‍ രണ്ടാമത്തെ മെഷീനിലേക്കു കൂടി പകര്‍ത്തപ്പെടും. ഡിസ്‌കവര്‍ എന്ന പേരില്‍, യുഎസിലെ സ്വകാര്യ ബാങ്കിന്റേതെന്ന വ്യാജേനയുള്ള കാര്‍ഡ് ആണ് ഇവര്‍ നിര്‍മിച്ചത്. നാട്ടിലെത്തിയ ശേഷം കാസര്‍കോട്, എറണാകുളം എന്നിവിടങ്ങളില്‍ തട്ടിപ്പു നടത്തിയ നുഅ്മാനും മറ്റു മൂന്നു പേരും പിന്നീട് പൂനയിലേക്ക് പോവുകയായിരുന്നു. പൂനയില്‍ ആഡംബര ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. മഹാരാഷ്ട്ര പോലിസിന്റെ കസ്റ്റഡിയിലുള്ള ഇവരെ വിട്ടുകിട്ടാന്‍ കേരള പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കാസര്‍കോട്ട് പിടിയിലായ ബി ബഷീര്‍, എന്‍ ഹംസ എന്നിവരാണ് ക്രെഡിറ്റ് കാര്‍ഡ് നിര്‍മാണത്തിന് സഹായം ചെയ്തത്.
രണ്ടു വര്‍ഷം മുമ്പ് കാസര്‍കോട് സ്വദേശികളായ മൂന്നുപേരെ സിംഗപ്പൂരിലേക്ക് വിസ നല്‍കി അയച്ചിരുന്നു. ഇവര്‍ക്ക് നല്‍കിയ ഒരു പൊതിയില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡുകളുണ്ടായിരുന്നു. ഇവരെ സിംഗപ്പൂരില്‍ ഇറങ്ങിയപ്പോള്‍ പോലിസ് പിടികൂടിയിരുന്നു. ഇവരെ പിന്നീട് പൊതുമാപ്പ് നല്‍കി വിട്ടയച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് കേന്ദ്രീകരിച്ച് വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മാണം നടന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് പിടിയിലായവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ കണ്ണികളില്‍ പെട്ട ചിലരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക