|    Jan 22 Sun, 2017 11:29 am
FLASH NEWS

വ്യാജ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് തട്ടിപ്പ്: പ്രധാന പ്രതികള്‍ പിടിയില്‍

Published : 3rd September 2016 | Posted By: SMR

കൊച്ചി: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നു സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതികള്‍ പോലിസ് പിടിയില്‍. കാസര്‍കോട് സ്വദേശി ഐഷ മന്‍സില്‍ നൂര്‍ മുഹമ്മദ്(32), ഇയാളുടെ സഹോദരന്‍ അജ്മല്‍(23) , സൗത്ത് കന്നഡ സ്വദേശി ഇര്‍ഫാന്‍ ഇബ്രാഹിം (25) എന്നിവരെയാണ് പൂനെ പോലിസ് പിടികൂടി എറണാകളം സെന്‍ട്രല്‍ പോലിസിന് കൈമാറിയത്.
കേസിലെ മറ്റു പ്രതികളായ കാസര്‍കോട് സ്വദേശി ചെങ്കള 4ാം മൈല്‍ സ്വദേശി മിസിറിയ വീട്ടില്‍ മുഹമ്മദ് സാബിദ്(29), സൗത്ത് കര്‍ണാടക സ്വദേശികളായ ബെന്റ് വാല താലൂക്ക്, നീരാരി ഹൗസില്‍ ഹംസ (36), വിടില ഹൗസില്‍ ബഷീര്‍ (28) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. എറണാകുളം മേനകയിലെ കടകളില്‍ കഴിഞ്ഞ ജൂലൈ 27ന് സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയതായി ചൂണ്ടിക്കാട്ടി കടയുടമകള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് അന്വേഷണം നടത്തി വരവെ  മുഹമ്മദ് സാബിദ് ആണ് ആദ്യം പിടിയിലായത് ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് നിന്നു ഹംസയും ബഷീറും പിടിയിലായത്. തുടര്‍ന്ന് പ്രതികളെ  ഒരുമിച്ച് ചോദ്യം ചെയ്തപ്പോഴാണ് കേസിലെ പ്രധാന പ്രതികളായ മുഹമ്മദ്, അജ്മല്‍, ഇര്‍ഫാന്‍ ഇബ്രാഹിം എന്നിവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. അന്വേഷണത്തില്‍ ഇവര്‍ മൂവരും പൂനെയിലേക്ക് കടന്നതായി വിവരം ലഭിച്ചു. ഈ വിവരം പുനെ പോലിസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.   പോലിസ് പൂനെയിലെത്തി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി എറണാകുളത്തെത്തിച്ചു.
നൂര്‍ മുഹമ്മദ്, അജ്മല്‍, ഇര്‍ഫാന്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന  കാറും, ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനും, ലാപ്‌ടോപ്, ക്രെഡിറ്റ് കാര്‍ഡിലെ ഡേറ്റ മാറ്റുന്ന റീഡര്‍ എന്നിവ പൂനെ പോലിസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
നേരത്തേ ഗള്‍ഫില്‍ ഉണ്ടായിരുന്ന നൂര്‍ മുഹമ്മദും സഹോദരന്‍ അജ്മലും, ഇര്‍ഫാനും ചേര്‍ന്നാണ് വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടാക്കി ഹംസയ്ക്കും, ബഷീറിനും സമദിനും കൈമാറി സാധനങ്ങള്‍ വാങ്ങുന്നതിനായി  ഏല്‍പിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക