|    Jan 23 Mon, 2017 2:15 pm
FLASH NEWS

വ്യാജ കൈവശ സര്‍ട്ടിഫിക്കറ്റ്് നല്‍കി കെട്ടിട നമ്പറിന് ശ്രമിച്ചതായി പരാതി

Published : 18th October 2016 | Posted By: Abbasali tf

മണ്ണാര്‍ക്കാട്: കുമരംപുത്തൂരില്‍ വ്യാജ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കി കെട്ടിട നമ്പര്‍ സമ്പാദിക്കാന്‍ ശ്രമം നടന്നതായി പരാതി. കെട്ടിടനമ്പറിനായി സമര്‍പ്പിച്ച കൈവശ സര്‍ട്ടിഫിക്കറ്റ് താന്‍ നല്‍കിയതല്ലെന്ന് വില്ലേജ് ഓഫിസര്‍ വെളിപ്പെടുത്തിയതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ പുറത്ത് വന്നത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ വില്ലേജ്- പഞ്ചായത്ത് ഓഫിസുകള്‍  ഉപരോധിച്ചു. കുമരംപുത്തൂര്‍ ചുങ്കത്ത് സ്വകാര്യവ്യക്തി നിര്‍മിച്ച കെട്ടിടത്തിന്റെ സ്ഥലത്തിന്റെ ആധാരത്തില്‍ നിലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്ന് പഞ്ചായത്തില്‍ കെട്ടിട നമ്പറിനായി നല്‍കിയ അപേക്ഷയില്‍ വില്ലേജോഫിസര്‍ കൈവശ സര്‍ട്ടിഫിക്കറ്റില്‍ കരഭൂമി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  കുമരംപുത്തൂര്‍ ചുങ്കത്ത് അബ്ദുര്‍റഹ്മാന്‍ എന്നയാള്‍ക്ക് നിലം എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് നിര്‍മിച്ച ഈ സ്ഥലത്തിന് നല്‍കിയ കൈവശസര്‍ട്ടിഫിക്കറ്റിന്റെ വില്ലേജിലെ പകര്‍പ്പില്‍ നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തിലെ സര്‍ട്ടിഫിക്കറ്റില്‍ കരഭൂമി എന്നാണ് . ഈ സര്‍ട്ടിഫിക്കറ്റില്‍ വില്ലേജ് ഓഫിസറുടെ ഒപ്പും സീലുമുണ്ട്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തിലാണ് ഒരേ സര്‍ട്ടിഫിക്കറ്റുകളില്‍ വ്യത്യസ്ഥ തരത്തില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.  തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും വില്ലേജ് ഓഫിസറുമായി നടത്തിയ ചര്‍ച്ചയില്‍  സര്‍ട്ടിഫിക്കറ്റ് താന്‍ നല്‍കിയതല്ലെന്ന് തഹസീല്‍ദാരെ വില്ലേജ് ഓഫിസര്‍ ധരിപ്പിക്കുകയുമായിരുന്നു. അപേക്ഷക്കൊപ്പം നല്‍കിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വില്ലേജ് ഓഫിസര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം കത്തും നല്‍കി. സര്‍ട്ടിഫിക്കറ്റുകളില്‍ വൈരുധ്യം കണ്ടെത്തിയ അവസ്ഥയില്‍ കെട്ടിടത്തിന്റെ തുടര്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനും, കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിച്ചതെങ്ങനെ എന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി എലിയാമ്മ സെബാസ്റ്റ്യന്‍ അറിയിച്ചു. വില്ലേജിന്റെ സീല്‍ ഉപയോഗിച്ച്  വ്യാജരേഖ ചമച്ച സംഭവത്തില്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഭിക്കുന്ന മുറക്ക് പോലിസിന് കൈമാറുമെന്നും തഹസീല്‍ദാര്‍ ചന്ദ്രശേഖര കുറുപ്പ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ്സിന്റെ ഉപരോധത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗം രാജന്‍ ആമ്പാടത്ത്, സജീവ്, സിദ്ദീഖ്, സുരേഷ് ബാബു, നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക