|    Dec 19 Tue, 2017 4:04 am
FLASH NEWS

വ്യാജ കൈവശ രേഖ: ഡിവൈഎഫ്‌ഐ പഞ്ചായത്ത്് സെക്രട്ടറിയെ ഉപരോധിച്ചു

Published : 22nd October 2016 | Posted By: SMR

മണ്ണാര്‍ക്കാട്:കെട്ടിട നമ്പറിനായി വ്യാജ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്വകാര്യ വ്യക്തിക്കെതിരെ പോലിസില്‍ പരാതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫഐ കുമരംപുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ചുങ്കത്ത്പാടം നികത്തി നിര്‍മ്മിച്ച ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിന് നമ്പറിനായി നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റ് കുമരം പുത്തൂര്‍ വില്ലേജില്‍ നിന്ന് നല്‍കിയതല്ലെന്ന് വില്ലേജാഫിസര്‍ രേഖാമൂലം അറിയിച്ചതാണ്. എന്നാല്‍ ഇതുവരെയും പരാതി നല്‍കാത്തതില്‍ ദുരൂഹത ഉണ്ടെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ വ്യക്തിക്കെതിരേ പരാതി നല്‍കുകയും.അനധികൃതമായി കെട്ടിയ കെട്ടിടം പൊളിക്കാനാവശ്യപ്പെട്ട് കലക്ടര്‍ക്ക്കത്ത്  നല്‍കിയതിനും ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായി പഞ്ചായത്തിലെത്തിയത്. ഡിവൈഎഫ്‌ഐയുടെ  ആവശ്യപ്രകാരം പഞ്ചായത്ത് സെക്രട്ടറി പോലിസിനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.   പരാതി നല്‍കിയതോടെ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ശ്രീരാജ്, രാജീവ് നടക്കാവില്‍, മുഹമ്മദ് ഷനൂപ്, കെ ഹംസ, പ്രമീഷ്,അനൂപ്  നേതൃത്വം നല്കി. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും സമരം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss