|    Feb 21 Wed, 2018 11:11 am
FLASH NEWS

വ്യാജ കൈവശരേഖ നിര്‍മാണം; സിപിഐ നേതാവ് അറസ്റ്റില്‍

Published : 22nd December 2017 | Posted By: kasim kzm

മങ്കട: കൃഷിഭൂമി തരം മാറ്റി അനുവാദമില്ലാതെയുണ്ടാക്കിയ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ചുകിട്ടാന്‍ വ്യാജ കൈവശരേഖയുണ്ടാക്കിയ കേസില്‍ സിപിഐ മങ്കട മണ്ഡലം കമ്മിറ്റിയംഗവും മുന്‍ ഗ്രാമപ്പഞ്ചായത്തംഗവുമായ അസൈനാരെ മങ്കട പോലിസ് അറസ്റ്റ് ചെയ്തു. അസൈനാര്‍ മഞ്ചേരി ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന അസൈനാര്‍ വീട്ടിലെത്തിയ വിവരം അറിഞ്ഞ പോലിസ് ഇന്നലെ വൈകീട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തിലെ മാഞ്ചേരിതോട് കാളപൂട്ട് കണ്ടംഭാഗത്തെ പറച്ചോട്ടില്‍ അബൂബക്കറിന്റെ കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതിന് പഞ്ചായത്തില്‍ അപേക്ഷിച്ചിരുന്നത് നഞ്ച ഒന്ന്, നഞ്ച രണ്ട് വിഭാഗത്തില്‍പ്പെട്ട ഭൂമിയായതിനാല്‍ നമ്പര്‍ നല്‍കാതെ പഞ്ചായത്ത് തള്ളിയിരുന്നു.
5025/14 നമ്പറില്‍ ഈ സ്ഥലത്തിന്റെ കൈവശ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ ഹാജരാക്കി കെട്ടിട നമ്പര്‍ തരപ്പെടുത്തുകയായിരുന്നു.
എന്നാല്‍, 5025/14 നമ്പറില്‍ തായാട്ട്പിടിയക്കല്‍ മുഹമ്മദ് ഹാജിക്ക് വില്ലേജ് ഓഫിസില്‍നിന്ന് ലഭിച്ച കൈവശ സര്‍ട്ടിഫിക്കറ്റില്‍ ക്രമകേട് കാണിച്ചാണ് നമ്പര്‍ തരപ്പെടുത്തിയത്. കഴിഞ്ഞ യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയിലെ ചില അംഗങ്ങളും മങ്കടയിലെ പ്രമുഖ സിപിഐ  നേതാവും ചില വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ആ കാലത്ത് ഫയലുകളില്‍ തിരിമറി നടത്തി വ്യാപകമായ രീതിയില്‍ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ തരപ്പെടുത്തി നല്‍കിയതായി പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ഇനത്തില്‍ ലക്ഷങ്ങളാണ് ഈ റാക്കറ്റ് കൈവശപ്പെടുത്തിയത്.
കലക്ടറേറ്റ് മാര്‍ച്ച്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss