|    Apr 27 Thu, 2017 2:29 pm
FLASH NEWS

വ്യാജ കുറിപ്പടിയുണ്ടാക്കി ലഹരിഗുളികകള്‍ വാങ്ങുന്ന മൂന്നുപേര്‍ പിടിയില്‍

Published : 15th October 2016 | Posted By: Abbasali tf

തളിപ്പറമ്പ്: ഡോക്ടറുടെ വ്യാജമരുന്ന് കുറിപ്പടിയുണ്ടാക്കി ലഹരിക്കായി ഗുളികകള്‍ വാങ്ങുന്നതു പതിവാക്കിയ മൂന്നംഗ സംഘം പിടിയില്‍. കാക്കത്തോട്ടെ ചുള്ളിയോടന്‍ കിടങ്ങോത്ത് ഹാഷിം(20), പുളിയമ്പറമ്പ് സ്വദേശികളായ തിരുവോത്ത് അങ്കിത്(20), ചിറയില്‍ നസറുദ്ദീന്‍(24)എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തത്. ആശുപത്രികളില്‍ ഏതെങ്കിലും രോഗത്തിന് ചികില്‍സ തേടിയെത്തി ഡോക്ടറുടെ കുറിപ്പടി വാങ്ങി അതിനകത്ത് ലഹരിഗുളികയുടെ പേര് എഴുതിച്ചേര്‍ത്ത് മരുന്നുകടകളില്‍നിന്നു വാങ്ങുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു. തളിപ്പറമ്പ് സഹകരണ ആശുപത്രി ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് ഡയസിപാം എന്ന ഗുളിക സംഘം പല മരുന്നുകടകളില്‍നിന്ന് വാങ്ങിയത് ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സംഘാംഗം നസറുദ്ദീന്‍, ഗോകുല്‍ എന്ന വ്യാജപേരില്‍ അസുഖമാണെന്ന് പറഞ്ഞ് ഇഎന്‍ടി ഡോക്ടറുടെ സമീപിച്ച് മരുന്ന് കുറിപ്പടി വാങ്ങി. ഡോക്ടര്‍ മരുന്ന് കുറിച്ചുകൊടുത്തതിനും ഒപ്പിട്ടതിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്ത് ഡോക്ടറുടെ കൈയക്ഷരത്തോട് സാമ്യമുള്ള വിധം ഡയസിപാം എന്ന ഗുളിക കൂടി എഴുതിച്ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ മരുന്ന് കടകളില്‍ നിന്നായി നിരവധി ഗുളികകള്‍ സംഘം വാങ്ങി. കഴിഞ്ഞ ദിവസം നസറുദ്ദീന്‍ വീണ്ടും ആശുപത്രിയിലെത്തി. അങ്കിത് ആശുപത്രിയുടെ പുറത്തു കാത്തുനിന്നു. ഒ പി കൗണ്ടറിലെത്തി പുതിയ ഒപി ചീട്ട് വാങ്ങാന്‍ നസറുദ്ദീന്‍ ശ്രമിച്ചു. ആശുപത്രി അധികൃതര്‍ പഴയ ഒപി ചീട്ടിന് ആവശ്യപ്പെട്ടു. ഇതു പരിശോധിച്ചപ്പോള്‍ അതില്‍ ഡോക്ടര്‍ കുറിക്കാത്ത മരുന്ന് എഴുതിച്ചേര്‍ത്തതായി കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും ആശുപത്രി ജീവനക്കാര്‍ പിടിച്ചുവച്ചു. ഇവരെ കൊണ്ട് ഹാഷിമിനെ വിളിച്ചുവരുത്തുകയും മൂന്നുപേരെയും പോലിസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പുളിമ്പറമ്പ് കേന്ദ്രീകരിച്ചാണ് ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day