|    Nov 19 Mon, 2018 12:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യാജ ഏറ്റുമുട്ടല്‍: സൈനികരുടെ ഹരജിയില്‍ അടുത്ത മാസം 4ന് വാദം കേള്‍ക്കും

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സായുധസേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ) നിലവിലുള്ള മണിപ്പൂരിലും ജമ്മു-കശ്മീരിലും നടന്ന വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് കേസ് നേരിടുന്ന 300ലേറെ സൈനികരുടെ ഹരജിയില്‍ സുപ്രിംകോടതി സപ്തംബര്‍ 4ന് വാദം കേള്‍ക്കും. സൈനികര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട ബെഞ്ച് വാദം കേള്‍ക്കുമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, എസ് അബ്ദുല്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് മണിപ്പൂരില്‍ സൈന്യം നടത്തിയ കൊലപാതകങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചത്. സൈനികര്‍ക്കെതിരേ കേസെടുക്കാനും ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇതിനെ ചോദ്യം ചെയ്താണ് 300ലേറെ സൈനികര്‍ ഹരജി സമര്‍പ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss