|    Jun 27 Tue, 2017 5:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വ്യാജ ഏറ്റുമുട്ടല്‍: വിവരങ്ങള്‍ നല്‍കണമെന്ന് കമ്മീഷന്‍

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: മച്ചില്‍ വ്യാജ ഏറ്റുമുട്ടലിനെ കുറിച്ചു നടന്ന സൈനിക വിചാരണയുടെ പൂര്‍ണ വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ സൈന്യത്തോട് ആവശ്യപ്പെട്ടു. വിവരാവകാശപ്രവര്‍ത്തകനും കോമണ്‍വെല്‍ത്ത് മനുഷ്യാവകാശസംഘടനയുടെ കോ-ഓഡിനേറ്ററുമായ വെങ്കിടേഷ് നായിക് സമര്‍പ്പിച്ച ഹരജിയിലാണ് വിവരാവകാശ കമ്മീഷന്റെ നടപടി. 2010ലാണ് സൈന്യത്തിന്റെ വ്യാജ ഏറ്റുമുട്ടലില്‍ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. ജനരോഷത്തെതുടര്‍ന്ന് അധികൃതര്‍ ഇതുസംബന്ധിച്ച് 2013ല്‍ സൈനിക വിചാരണ നടത്തിയിരുന്നു. കമാന്‍ഡിങ് ഓഫിസര്‍ അടക്കം ആറു ജവാന്‍മാര്‍ക്ക് സൈനിക കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നുവെന്നാണ് സൈന്യം അറിയിച്ചിരുന്നത്. എന്നാല്‍, ഇതിന്റെ വിശദവിവരങ്ങള്‍ ആരാഞ്ഞു സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകള്‍ സൈനികവൃത്തങ്ങള്‍ തള്ളിയിരുന്നു. ഇത് ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക