|    Jun 25 Sun, 2017 12:40 pm
FLASH NEWS
Home   >  National   >  

വ്യാജ ഏറ്റുമുട്ടല്‍: പോലിസ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയതിനെതിരേ സി.ബി.ഐ

Published : 18th November 2016 | Posted By: Navas Ali kn

cbi

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശൈഖിനെയും തുള്‍സിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാര്‍ അമിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്ത് സിബിഐ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ആസൂത്രണംചെയ്തു നടപ്പാക്കിയതില്‍ നരേന്ദ്രകുമാറിനെതിരേ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് കൃത്യത്തില്‍ പങ്കെടുത്ത പൊലിസുദ്യോഗസ്ഥന്റെ മൊഴിയുള്‍പ്പെടെയുള്ള രേഖകളും സിബിഐ കോടതിക്കു കൈമാറിയതായി സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേസിലെ പ്രധാനപ്രതിയും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനുമായ ഡിജി വന്‍സാരയുടെ ഗ്രാമമായ ഇലോള്‍ സ്വദേശിയാണ് അമിനും. ഇലോളില്‍ വച്ചാണ് സുഹ്‌റബുദ്ദീനെ കൊലപ്പെടുത്തുന്നതും ഭാര്യ കൗസര്‍ബിയെ ലൈംഗികമായി പീഡിപ്പിച്ചു കത്തിച്ചുകൊല്ലുന്നതും. ഈ സമയം സംഭവസ്ഥലത്ത് ആറുമണിക്കൂറോളം അമിന്‍ ഉണ്ടായിരുന്നു. കൃത്യത്തില്‍ പങ്കെടുത്തവര്‍ക്കു സഞ്ചാരസൗകര്യം ഏര്‍പ്പെടുത്തിയതും മൃതദേഹം നശിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതും അമിനാണ്. ഇതെല്ലാം സ്ഥിരീകരിക്കുന്ന, കൃത്യത്തില്‍ പങ്കെടുത്തവരുടെ മൊഴികളുണ്ട്. ഇത്തരം തെളിവുകളൊന്നും പരിശോധിക്കാതെയാണ് വിചാരണകോടതി അമിനെ വെറുതെവിട്ടതെന്നും സിബിഐ പറഞ്ഞു. കേസില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ മൊഴി വളരെ നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2005 നവംബറിലാണ് ബിജെപി അനുയായിയും അധോലോകബന്ധവുമുള്ള സുഹ്‌റബുദ്ദീന്‍ ശൈഖിനെ നിരോധിത സംഘടനയായ ലശ്കറേ ത്വയ്യിബ അംഗമാണെന്നാരോപിച്ച് ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക