|    Jan 19 Thu, 2017 10:42 pm
FLASH NEWS

വ്യാജ ഏറ്റുമുട്ടലിലെ പ്രതികള്‍ക്ക് നിയമനം: കോടതി ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം തേടി

Published : 20th October 2016 | Posted By: SMR

അഹ്മദാബാദ്: വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതികളായ രണ്ടു റിട്ട. പോലിസ് ഉദ്യോഗസ്ഥരെ കരാര്‍ അടിസ്ഥാനത്തില്‍ വീണ്ടും നിയമിച്ച സംഭവത്തില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇരുവരുടേയും നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി നടപടി.
വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ആരോപണ വിധേയരായ എന്‍ കെ അമിന്‍, തരുണ്‍ ഭരോട്ട് എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട പൊതു താല്‍പര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ ആര്‍ സുഭാഷ് റെഡ്ഡി, വി എം പഞ്ചോളി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ പ്ലീഡര്‍ മനീഷ ലവ് കുമാറില്‍നിന്നു റിപോര്‍ട്ട് തേടിയത്. നിയമനം റദ്ദാക്കണമെന്ന ഹരജിക്കാരനായ റിട്ട. ഐപിഎസ് ഓഫിസര്‍ രാഹുല്‍ ശര്‍മയുടെ വാദം തള്ളിയ കോടതി ഇതു സംബന്ധിച്ച് അടുത്ത മാസം 16ന് കൂടുതല്‍ വാദം കേള്‍ക്കാമെന്നു വ്യക്തമാക്കി.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഇരുവരേയും പോലിസ് സേനയിലെ ഉന്നതസ്ഥാനത്ത് പുനവരോധിക്കുന്നത് പൊതു താല്‍പര്യത്തിന് എതിരാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുഹ്‌റബുദ്ദീന്‍ ഷെയ്ഖ്, കൗസര്‍ബി, തുളസി പ്രജാപതി ഏറ്റുമുട്ടല്‍ കേസിലും ഇശ്‌റത്ത് ജഹാന്‍, ജാവേദ് ഷെയ്ക്ക്, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും അമീനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇരു കേസുകളിലും അറസ്റ്റിലായ അമീന്‍ 2007 ആഗസ്ത് മുതല്‍ എട്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആദ്യ കേസില്‍ വിട്ടയക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇശ്‌റത്ത് കേസ് വിചാരണ കോടതിക്കു മുമ്പാകെയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക