|    Jul 18 Wed, 2018 1:10 am
FLASH NEWS

വ്യാജ ആയുര്‍വേദ ചികില്‍സയ്ക്കും പരസ്യങ്ങള്‍ക്കുമെതിരേ കലക്ടറേറ്റ് ധര്‍ണ

Published : 25th September 2017 | Posted By: fsq

 

പത്തനംതിട്ട: ആയുര്‍വേദ വ്യാജവില്‍പനയ്ക്കും പരസ്യങ്ങള്‍ക്കുമെതിരെ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ വ്യാജവൈദ്യവിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതേ ദിവസം കലക്—ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. സംസ്ഥാനത്ത് ആയുര്‍വേദ മേഖലയില്‍ വ്യാജചികിത്സ വ്യാപകമായിരിക്കുകയാണ്. 19 ആയുര്‍വേദ കോളജുകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ പതിനാലായിരം ഡോക്ടര്‍മാരാണ് പ്രാക്ടീസ് ചെയ്യുന്നത്. പാരമ്പര്യ ചികില്‍സകരില്‍ കുറച്ചുപേര്‍ തങ്ങളുടെ മക്കളെ ആയുര്‍വ്വേദ ഡോക്ടര്‍മാരാക്കിയിട്ടുണ്ട്. എന്നാല്‍ യാതൊരു യോഗ്യതയുമില്ലാതെ ചികിത്സകര്‍ എന്ന വ്യാജേന നിരവധി പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ പേരില്‍ വര്‍ധിച്ചു വരുന്ന പരസ്യങ്ങളും പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. മെഡിക്കല്‍ ഷോപ്പുവഴിയും ഇവരുടെ മരുന്നുകള്‍ വില്‍ക്കുന്നു.  ഇതിനെതിരേ സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമല്ല. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും ജനങ്ങളെ ബോധവല്‍കരിക്കാനുമാണ് സംസ്ഥാന വ്യാപകമായി കലക്—ട്രേറ്റുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തുന്നത്. പത്തനംതിട്ടയില്‍ നടക്കുന്ന കലക്ട്രേറ്റ് ധര്‍ണ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രഫ. ടി കെ ജി നായര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ജി ആനന്ദന്‍, ഡോ. ജയചന്ദ്രന്‍, ഡോ. രാധാകുമാരി പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss