|    Dec 12 Tue, 2017 8:06 am

വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ ; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്

Published : 2nd August 2017 | Posted By: fsq

 

കാസര്‍കോട്്: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ച് സേവനങ്ങള്‍ നല്‍കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു അറിയിച്ചു. സംസ്ഥാന ഐടി വകുപ്പിന്റെയും ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ ചെയര്‍മാന്‍മായ ജില്ലാ കലക്ടറുടെയും നിയന്ത്രണത്തിലുള്ള അംഗീകൃത അക്ഷയ കേന്ദ്രങ്ങളുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പല ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇത്തരം വ്യാജ കേന്ദ്രങ്ങളില്‍ നല്‍കുന്ന വ്യക്തികളുടെ വിലപ്പെട്ട രേഖകളും വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി ഇന്റലിജന്‍സ് വിഭാഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ആധാര്‍, ഇ-ഡിസ്ട്രിക്ട് തുടങ്ങിയ സേവനങ്ങള്‍ സര്‍ക്കാര്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമേ നടത്താന്‍ പാടുള്ളു. രേഖകളുടെ സ്വകാര്യത നഷ്ടപ്പെടുത്താനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. അംഗീകാരമുള്ള അക്ഷയ കേന്ദ്രങ്ങളുടെ വിവരം  ംംം.മ സവെമ്യമസലൃമമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണെന്നും അറിയിച്ചു. അക്ഷയ സേവനങ്ങളെ കുറിച്ചും സെന്ററുകളെ കുറിച്ചും ഉള്ള വിവരങ്ങളറിയു—ന്നതിനായി 04994 227170,231810 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക