|    Oct 17 Wed, 2018 6:38 am
FLASH NEWS
Home   >  National   >  

വ്യാജസന്ന്യാസിമാരുടെ പട്ടിക പുറത്തുവിട്ട അഖാഡ നേതാവിനെ കാണാതായി

Published : 19th September 2017 | Posted By: mi.ptk

ഭോപ്പാല്‍: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീമിനെ കോടതി ശിക്ഷിച്ചതിന് പിന്നാലെ വ്യാജ സന്ന്യാസിമാരുടെ പട്ടിക പുറത്തുവിട്ട അഖാഡ നേതാവിനെ കാണാതായതായി റിപ്പോര്‍ട്ട്. ദാസി അഖാഡയുടെ മേധാവിയും സന്ന്യാസിസമൂഹത്തിന്റെ ഉന്നതാധികാര സമിതിയായ അഖില ഭാരതീയ അഖാഡ പരിഷതിന്റെ വക്താവുമായ മഹന്ത് മോഹന്‍ദാസിനെയാണ് കാണാതായത്. ഹരിദ്വാറില്‍നിന്ന് മുംബൈയിലെ കല്യാണിലേക്കുള്ള തീവണ്ടി യാത്രക്കിടെയാണ് അദ്ദേഹത്തെ കാണാതായത്. ലോകമാന്യതിലക് എക്‌സ്പ്രസിലെ എ1 കോച്ചില്‍നിന്ന് നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍ അദ്ദേഹം ഇറങ്ങിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തെ കാണാതായതെന്ന് റെയില്‍വേ പോലീസ് എസ്.പി. അനിതാ മാളവ്യ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രണ്ടുമണിക്കാണ് ഇദ്ദേഹം പുറപ്പെട്ടത്. മണിക്കൂറുകള്‍ വൈകിയാണ് വണ്ടി ഓടിക്കൊണ്ടിരുന്നത്. ഭോപാല്‍ സ്‌റ്റേഷനില്‍ മോഹന്‍ദാസിന് ഭക്ഷണവുമായി കാത്തുനിന്നിരുന്ന സഹായി ശനിയാഴ്ച വൈകീട്ട് 7.30നുവന്ന വണ്ടിയില്‍ ഇദ്ദേഹത്തെ കാണാതയതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കോച്ച് പരിശോധിച്ചപ്പോള്‍ മോഹന്‍ദാസിന്റെ സാധനങ്ങള്‍ അദ്ദേഹത്തിന്റെ സീറ്റില്‍നിന്ന് കണ്ടെത്തി. അദ്ദേഹത്തെ നിസാമുദ്ദീന്‍ സ്‌റ്റേഷന്‍ പിന്നിട്ടശേഷം കണ്ടിട്ടില്ലെന്ന് സഹയാത്രക്കാര്‍ പോലീസിന് മൊഴിനല്‍കി.
ബലാത്സംഗ കേസില്‍ ഗുര്‍മീതിന് കോടതി 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച പശ്ചാത്തലത്തിലാണ് വ്യാജ സന്ന്യാസിമാരുടെ പട്ടിക ഇദ്ദേഹം പുറത്തുവിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss