|    Jan 21 Sat, 2017 5:45 am
FLASH NEWS

വ്യാജവൈദ്യം: പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : 27th September 2016 | Posted By: SMR

ബില്‍വാര (രാജസ്ഥാന്‍): രാജസ്ഥാനിലെ ബില്‍വാരയില്‍ വ്യാജവൈദ്യന്‍ ഇരുമ്പ് പഴുപ്പിച്ച് ദേഹത്തു വച്ചതിനെ തുടര്‍ന്ന് രണ്ടു പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പതും രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെയാണ് എം ജി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം ബാധിച്ച കുട്ടികളെ വ്യാജവൈദ്യന്റെ അടുത്തെത്തിച്ചതിനാലാണ് സംഭവമുണ്ടായത്. രക്ഷിതാക്കള്‍ ആശുപത്രി ഭാരവാഹികളെ അറിയിക്കാതെ ചികില്‍സ നടത്താനിരുന്നതായിരുന്നു.
രണ്ടുവയസ്സുകാരിയെ അനീമിയ ബാധിച്ച് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടിയുടെ ദേഹത്തും ഒമ്പത് വയസ്സുകാരിയില്‍ കണ്ട അടയാളം കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ഒ പി അഗല്‍ദാര്യം അന്വേഷിച്ചതിലാണ് രക്ഷിതാക്കള്‍ വ്യാജഡോക്ടറുടെ അടുത്ത് കുട്ടിയെ ചികില്‍സയ്ക്കായി കൊണ്ടുപോയ കാര്യം അറിഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക