|    Oct 22 Mon, 2018 3:53 pm
FLASH NEWS

വ്യാജവാറ്റ് കേന്ദ്രത്തില്‍നിന്ന് 200 ലിറ്റര്‍ വാഷ് പിടികൂടി

Published : 15th September 2017 | Posted By: fsq

 

തളിപ്പറമ്പ്: പോത്തുകുണ്ടിലെ വ്യാജവാറ്റ് കേന്ദ്രങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ രണ്ടിടങ്ങളില്‍ നിന്നായി 200 ലിറ്റര്‍ വാഷ് പിടികൂടി. ആലക്കോട് എക്‌സൈസ് ഇന്‍സ്‌പെക്്ടര്‍ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 85 ലിറ്റര്‍ വാഷാണ് പിടികൂടിയത്. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍മാരായ കെ പി മധുസൂദനന്‍, പി ആര്‍ സജീവ്, എന്നിവരുടെ നേതൃത്വത്തി ല്‍ നടത്തിയ റെയ്ഡില്‍ അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ വാറ്റ് കേന്ദ്രത്തില്‍ നിന്ന് 115 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. സിവില്‍ ഓഫിസര്‍മാരായ കെ രാജേഷ്, എം ഗോവിന്ദന്‍, കെ കെ കൃഷ്ണന്‍, ഡ്രൈവര്‍ കെ വി പുരുഷോത്തമന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss