|    Apr 24 Mon, 2017 12:59 pm
FLASH NEWS

വ്യാജവാര്‍ത്തകള്‍ തടയാന്‍ ഫേസ്ബുക്കിന്റെ ദൗത്യസേന

Published : 16th November 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാന്‍ സുക്കര്‍ബര്‍ഗ് പ്രത്യേക ദൗത്യസേന രൂപീകരിക്കുന്നു. ഫേസ്ബുക്കിലൂടെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയുകയാണു ലക്ഷ്യം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി വാര്‍ത്തകള്‍ പ്രചരിച്ചെന്ന അരോപണമാണ് അവസാനമായി കമ്പനിയെ പ്രതിക്കൂട്ടിലാക്കിയത്. തുടര്‍ന്നാണു വ്യാജവാര്‍ത്തകള്‍ തടയാന്‍ സംഘം രൂപീകരിക്കുന്നതെന്നാണ് റിപോര്‍ട്ട്.
എന്നാല്‍, ഇക്കാര്യം ഫേസ്ബുക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിയന്ത്രിക്കാന്‍ നേരത്തെ തന്നെ ഗൂഗ്ള്‍ നടപടി സ്വീകരിച്ചിരുന്നു. ഇത്തരം സൈറ്റുകള്‍ പരസ്യം വഴി വരുമാനം ഉണ്ടാക്കുന്നതായി കാണിച്ചായിരുന്നു നടപടി. ഇതേ രീതിയാണ് ഫേസ്ബുക്കും സ്വീകരിക്കാനൊരുങ്ങുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day